Saturday, August 14, 2010

ഓണവും ഞാനും

മലയാളനാടിന്‍റെ തിരുവോണമേ
നീ മനതാരില്‍ നല്‍കിയ കുളിരോര്‍മകള്‍
ചേതോഹരം നീ വിടരുന്ന നാളുകള്‍
അറിയുന്നു ഞാന്‍ നീയെന്‍ വസന്തഗീതം

ചെറുവാലന്‍ കിളിപാടും വയലേലയില്‍
കതിരാടുമ്പോള്‍ ഒണം നിറഞ്ഞാടുന്നു
വഞ്ചിപ്പാട്ടുണരുന്ന കായലിന്‍ത്തീരത്ത്
വരവേല്‍ക്കുവാന്‍ പൂക്കള്‍ ഒരുങ്ങി നില്‍പൂ..

കനല്‍മാത്രം നിറയുന്ന വറുതിയിലവസാനം
ഇലയിട്ടു നീയെന്‍ മനം നിറച്ചു
മാവേലി മന്നന്‍റെ മുടിയിലെ തുമ്പയായി
ഒരുപാട് നാള്‍ ഞാനും ഓര്‍മകളും..


ഇതിന്‍റെ ഓഡിയോ ലിങ്ക് ഇവിടെ..കേട്ടുനോക്കു..അതാകട്ടെ ഈ വര്‍ഷത്തെ ഓണസമ്മാനം
http://www.4shared.com/audio/y-tAW_-2/malayala3.html

7 comments:

  1. mashee ith aara ithinte lyrics um music um cheythirikkunne? nanayittund kto

    ReplyDelete
  2. @ങാ..ഇതാരപ്പാ..
    വരികള്‍ ഞാന്‍ തന്നെ..സംഗീതവും..
    പാടിയത് എന്‍റെ സുഹൃത്താണ്..

    ReplyDelete
  3. super...!!
    varikalum , sangeethavum..
    shibin. (S3 MCA)

    ReplyDelete
  4. congratzz mashe...
    itz very nice...!!
    regards,
    joice varyapuram

    ReplyDelete

ഒരു അഭിപ്രായം കുറിച്ചിട്ട് പോകൂ