Saturday, October 9, 2010
എന്‍റെ പ്രണയകുറിപ്പുകള്‍
തുടക്കം
ഹൃദയത്തില്‍ ഒരു
മിന്നാമിന്നി വന്നിരുന്നു
ഒളിഞ്ഞും തെളിഞ്ഞും
എന്നെ പ്രണയിച്ചു
റോസാപ്പൂവ്
ഞാന്‍ നീട്ടിയ
റോസാപ്പൂവില്‍ എന്‍റെ
ഹൃദയമുണ്ടായിരുന്നു
ഇതളടര്‍ന്നാല്‍ ചോരപൊടിയുന്ന
ഒരു ഹൃദയം
പ്രേമലേഖനം
പ്രേമലേഖനമെഴുതുമ്പോള്‍
നക്ഷത്രങ്ങള്‍ കൂട്ടിനുണ്ടായിരുന്നു
മറുപടി കിട്ടാതിരുന്നപ്പോള്‍
കണ്ണീരും..
ചുംബനം
എന്‍റെ ചുണ്ടുകള്‍ നിന്‍റെ
ചുണ്ടിലലിഞ്ഞ നിമിഷം
ഞാന്‍ നിന്‍റെ കണ്ണിന്‍റെ കോണില്‍
എന്‍റെ പ്രണയം കണ്ടു
സ്വപ്നം
എന്നും ഉറങ്ങുവാന്‍
ഞാന്‍ ആഗ്രഹിച്ചിരുന്നു-കാരണം
എന്‍റെ സ്വപ്നങ്ങളില്‍
നീ എന്‍റേതുമാത്രമായിരുന്നു
കവിത
നിന്‍റെ വിരലുകള്‍
എന്‍റെ ഹൃദയത്തില്‍
തൊട്ടപ്പോഴാണ്
എന്‍റെ മനസ്സില്‍
കവിത പിറന്നത്
ആകാശം
സൂര്യനേയും
ചന്ദ്രനേയും
ഞാന്‍ ഇഷ്ടപ്പെട്ടില്ല
എനിക്കിഷ്ടം
നീയെന്ന ആകാശത്തെയാണ്
തിരമാല
ഞാന്‍ തിരമാല
നീ കര
ഞാന്‍ കരയാകില്ല-കാരണം
എനിക്കെന്‍റെ കണ്ണുന്നീര്‍കൊണ്ട്
നിന്‍റെ പാദങ്ങള്‍ കഴുകണം
അതിന് തിരമാലയാകണം ഞാന്‍
മോഹം
എന്‍റെ മോഹം
ഒരു പൂമ്പാറ്റയായി വന്ന്
നിന്‍റെ തേന്‍ നുകരണമെന്നല്ല
നിന്‍റെ മാധുര്യമാകണമെന്നാണ്
ഒടുക്കം
ഒടുക്കം കീറിയ കടലാസു-
തുണ്ടുകള്‍ അഗ്നിതിന്ന്
ശേഷിച്ച ചാരത്തില്‍
എന്‍റെ കണ്ണുന്നീര്‍ പൊടിഞ്ഞു
അത് കാണാതിരിക്കാന്‍ നീയുംകാണാന് ഞാനും മാത്രം
Sunday, September 19, 2010
ഡിലീറ്റ്-വേദനിപ്പിക്കുന്ന യാഥാര്‍ഥ്യങ്ങള്‍
രണ്ട് മാസം മുമ്പ് ഒര് വെള്ളിയാഴ്ച ദിവസം പത്രത്തില്‍ വന്ന വാര്‍ത്ത മനസ്സില്‍ തങ്ങി നിന്നിരുന്നു.അത് ഒരു വൃദ്ധമാതാവിനെ കുറിച്ചായിരുന്നു.എടുത്തു വളര്‍ത്തിയ മകള്‍ വാര്‍ധക്യത്തില്‍ അവരെ ഉപേക്ഷിക്കുന്ന കരളലിയിപ്പുക്കുന്ന സത്യം.ഇത് ചിത്രീകരിക്കണമെന്ന് അന്ന് ആഗ്രഹിച്ചതാണ്.വാര്‍ത്തയിലൂടെ തന്നെ സ്ക്രിപ്റ്റും പൂര്‍ത്തിയാക്കി.കാലം മാറുമ്പോള്‍ ബന്ധങ്ങള്‍ ഇല്ലാതാകുന്നു എന്നതില്‍ നിന്നും ഡിലീറ്റ്(delete) എന്ന പേരാണ് റ്റൈറ്റില്‍ കൊടുത്തത്.വരുന്ന ഒക്ടോബര്‍ ഒന്നിന്(ലോക വൃദ്ധദിനം)എല്ലാവര്‍ക്കും കാണത്തക്ക രീതിയില്‍ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കാനും തീരുമാനിച്ചു.അങ്ങനെ സെപ്തംബര്‍ 18,19 തിയതികളിലായി ഷൂട്ടിങ്ങ് നിശ്ചയിച്ചു.
ഡിലീറ്റ് എന്‍റെ നാലാമത്തെ ഹ്രസ്വചിത്രമാണ്.സ്കൂള്‍ബാര്‍,ഫെയ്സ്,മൊമെന്‍റ്സ് എന്നി ഹ്രസ്വചിത്രങ്ങള്‍ക്ക് ശേഷം ഡിലീറ്റ്.ചിത്രീകരിക്കുക എന്നതിലുപരി ചില സത്യങ്ങള്‍ ലോകത്തിനു മുന്നിലേക്കു വെയ്ക്കുക എന്നായിരുന്നു ആഗ്രഹം.
കൊല്ലം കൊട്ടാരക്കരയില്‍ ഒരു വൃദ്ധസദനമുണ്ട്.കലയപുരം ആശ്രയ കേന്ദ്രം.സിനിമയുടെ ഭൂരിഭാഗവും അവിടെ ഷൂട്ട് ചെയ്യാനാണ് തീരുമാനിച്ചത്.
സെപ്തംബര്‍ 19 ഞായറാഴ്ച ഉച്ചയോടെ ഞാനും ഷൂട്ടിങ്ങ് സംഘവും(ഞാനും വളരെ ചെറിയൊരു ക്യാമറയും എന്‍റെ 4 സുഹൃത്തുക്കളും) ആശ്രയകേന്ദ്രത്തിലെത്തി.എന്‍റെ മനസ്സില്‍ അതുവരെ ഉണ്ടായിരുന്ന സങ്കല്‍പ്പമല്ലാരുന്നു അവിടം.അത് പുതിയൊരു ലോകമായിരുന്നു.അനാഥര്‍,ഉപേക്ഷിക്കപ്പെട്ടവര്‍,എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാത്തവര്‍..ഞാന്‍ അവര്‍ക്കിടയിലേക്കാണ് ക്യാമറയും കൊണ്ട് നടന്നത്..
ആ ഹാളില്‍ കുറഞ്ഞത് ഒര് നൂറ് പേരെങ്കിലും ഉണ്ടാകും.ഞാന്‍ തീര്‍ച്ചയായും ഞെട്ടി.ഇടയ്ക്കെവിടെ നിന്നോ ആരൊക്കെയോ ഉച്ചത്തില്‍ ബഹളം വെയ്ക്കുന്നു.തലയ്ക്ക് സ്ഥിരതയില്ലാത്തവരാണ്.അവിടെ നിന്ന് നോക്കിയപ്പോള്‍ മുകളിലൊരു മുറിയില്‍ കുറച്ചുപേരെ കമ്പിയഴികള്‍ക്കുള്ളില്‍ ഇട്ടിരിക്കുന്നത് കണ്ടു.
ക്യാമറ ഓരോ മുഖങ്ങളിലേക്കും പതിച്ചു.സ്ക്രിപ്റ്റില്‍ ഞാന്‍ എഴുതാത്ത വാക്കുകള്‍..നോട്ടങ്ങള്‍..
ധൈര്യം സംഭരിച്ച് ഞാന്‍ അവര്‍ക്കരികിലേക്ക് നടന്നു.അപ്പോള്‍ ഒരാള്‍ എന്നെ പിടിച്ചു നിര്‍ത്തി.ഞാന്‍ പേടിച്ചു.ക്യാമറയും കൈയിലിരിക്കുന്നു.എന്ത് ചെയ്യണമെന്ന് അറിയില്ല.കൂടെ വന്നവരെല്ലാം ദൂരെ നില്‍ക്കുകയാണ്.ഞാന്‍ അയാളെ നോക്കി ദയനീയമായി ചിരിച്ചു.തലയ്ക്ക് പ്രശ്നമുള്ള ആളാണ്.ഞാന്‍ ഹലോ എന്ന് പറഞ്ഞു.അപ്പോള്‍ അയാള്‍ കൈയുയര്‍ത്തി.സമാധാനമായി.കൈവിട്ടു.
യഥാര്‍ഥ ജീവിതമാണ് അവിടെ ചിത്രീകരിച്ചത്.ആരും അഭിനയിക്കുകയായിരുന്നില്ല..
ഷൂട്ടിങ്ങ് കഴിഞ്ഞിറങ്ങുമ്പോള്‍ വാതിലിനടുത്തിരുന്ന ഒര് വൃദ്ധ ഞങ്ങളോട് ചോദിച്ചു..
"നിങ്ങള്‍ എന്‍റെ മോനെ കണ്ടോ..?"
ഇത് തന്നെയല്ലേ എന്‍റെ മുന്നിലെ ചോദ്യവും..എഡിറ്റിങ്ങ് പൂര്‍ത്തിയാക്കി ഒക്ടോബര്‍ ഒന്നിന് ഈ ഷോര്‍ട്ട് ഫിലിം സമര്‍പ്പിക്കപ്പെടും
Saturday, August 14, 2010
ഓണവും ഞാനും
നീ മനതാരില്‍ നല്‍കിയ കുളിരോര്‍മകള്‍
ചേതോഹരം നീ വിടരുന്ന നാളുകള്‍
അറിയുന്നു ഞാന്‍ നീയെന്‍ വസന്തഗീതം
ചെറുവാലന്‍ കിളിപാടും വയലേലയില്‍
കതിരാടുമ്പോള്‍ ഒണം നിറഞ്ഞാടുന്നു
വഞ്ചിപ്പാട്ടുണരുന്ന കായലിന്‍ത്തീരത്ത്
വരവേല്‍ക്കുവാന്‍ പൂക്കള്‍ ഒരുങ്ങി നില്‍പൂ..
കനല്‍മാത്രം നിറയുന്ന വറുതിയിലവസാനം
ഇലയിട്ടു നീയെന്‍ മനം നിറച്ചു
മാവേലി മന്നന്‍റെ മുടിയിലെ തുമ്പയായി
ഒരുപാട് നാള്‍ ഞാനും ഓര്‍മകളും..
ഇതിന്‍റെ ഓഡിയോ ലിങ്ക് ഇവിടെ..കേട്ടുനോക്കു..അതാകട്ടെ ഈ വര്‍ഷത്തെ ഓണസമ്മാനം
http://www.4shared.com/audio/
Sunday, August 8, 2010
ആ ആത്മാവിന് നിത്യശാന്തി നേരുന്നു.
പത്രത്തിലെ ചരമകോളം ഒരിക്കല്‍പോലും വായിക്കാത്ത ഞാനാണ്.പിന്നെങ്ങനെ ഈ വാര്‍ത്ത ഞാന്‍ ശ്രദ്ധിച്ചു.ഹൃദയം നിശ്ചലമായി വാര്‍ത്ത വായിച്ചു കഴിഞ്ഞപ്പോള്‍.അവിരുടെ മുഖം പത്രത്തില്‍ കണ്ടപ്പോള്‍ മനസ്സൊന്നു വിങ്ങി.ആ വിങ്ങലാണല്ലോ കണ്ണുന്നീരായി പ്രതിഫലിച്ചത്.എനിക്ക് ആരുമായിരുന്നില്ല അവര്‍.പക്ഷെ എനിക്കവരെ അറിയാം.ഇന്നലെ ആദ്യമായും അവസാനമായും ഞാനവരെ കണ്ടിരുന്നു.
ഇന്നലെ രണ്ടാം ശനി.വിരസമായ ഒരു ഒഴിവു ദിവസം.വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.ഒര് കല്യാണത്തിനു പോയിരിക്കുകയായിരുന്നു എല്ലാവരും.ചാനലുകള്‍ മാറ്റിയും തിരിച്ചും ഞാന്‍ ടി.വിക്ക് മുന്നിലിരുന്ന് ബോര്‍ അടിച്ചു.എന്തൊക്കെയോ ജോലികള്‍ ചെയ്യാന്‍ ഏല്‍പ്പിച്ചാണ് അമ്മ പോയത്.ഒന്നും ചെയ്യാന്‍ വയ്യ.കമ്പ്യൂട്ടറിനു മുന്നിലിരുന്നുള്ള പഠനം മേലനങ്ങി പണിയെടുക്കുന്നതില്‍ നിന്നും എന്നെ പിന്‍വലിച്ചുകൊണ്ടിരിക്കുകയാണ്.ഫലത്തില്‍ ഞാനൊരു മടിയനായി തീര്‍ന്നു.മുപ്പത്തിയഞ്ചാമത്തെ വയസ്സില്‍ സുന്ദരമായ ഒരു ഹാര്‍ട്ട് അറ്റാക്ക്.ഡിം..അങ്ങനെയാകും എന്‍റെ മരണം.
അങ്ങനെ പലചിന്തകളില്‍ വ്യാപരിക്കുമ്പോഴാണ് വീട്ടിലെ കോളിങ് ബെല്‍ മുഴങ്ങിയത്.കൂട്ടുകാര്‍ ആരെങ്കിലുമാകുമെന്ന് കരുതിയാണ് കതക് തുറന്നത്.അല്ലാതെ ഈ സമയത്ത് ആര് വരാനാണ്.പക്ഷെ കതകു തുറന്നപ്പോള്‍ മുന്നില്‍ കണ്ടത് ഒരു സ്ത്രീ രൂപമായിരുന്നു.നല്ല കറുത്തിട്ട്,അധികം പ്രായമില്ലാത്ത സ്ത്രീ.അവര്‍ ഇളം ചുവപ്പ് നിറത്തില്‍ പച്ച ബോര്‍ഡറുള്ള ഒരു സാരിയാണ് ധരിച്ചിരുന്നത്.തലയില്‍ ഒരു കറുത്തതുണിയിട്ടിരുന്നു.പക്ഷെ അവരെ കണ്ടിട്ട് ഒരു മുസ്ലിമാണെന്ന് എനിക്ക് തോന്നിയില്ല.
ആരാ..എന്താ..?-എന്ന ഭാവത്തില്‍ ഞാനവരെ നോക്കി.എന്‍റെ ചോദ്യം വരുന്നതിനു മുന്‍പേ അവര്‍ എന്തോ പറഞ്ഞു.പക്ഷെ ഞാനത് വ്യക്തമായി കേട്ടില്ല.ഞാന്‍ അവര്‍ക്കരികിലേക്ക് ചെന്നു.
"എന്താ..?"
"ഇവിടെ ആരാ തേങ്ങയിടാന്‍ വരുന്നത്..?"
അവര്‍ എന്നോട് ചോദിച്ചു.അവരുടെ ശബ്ദത്തിന് ചെറിയ വിറയലുണ്ടായിരുന്നു.
"എനിക്ക് പേരറിയില്ല"
ഞാന്‍ പറഞ്ഞു.
"അമ്മയിലെ ഇവിടെ..?"
അവര്‍ അകത്തേക്ക് നോക്കികൊണ്ട് ചോദിച്ചു.
"ഇല്ല."
"ഇവിടെ ആരാ തേങ്ങയിടാന്‍ വരുന്നത്..?"
അവര്‍ അതേ ചോദ്യം എന്നോട് ആവര്‍ത്തിച്ചു.അവരുടെ ശബ്ദം അപ്പോള്‍ നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു.
"എനിക്ക് അയാളുടെ പേരറിയില്ല.പൊക്കം കുറഞ്ഞ ഒരാളാണ്."
വീട്ടില്‍ തേങ്ങയിടാന്‍ വരുന്ന ആളിന്‍റെ പേരെനിക്ക് അറിയില്ലായിരുന്നു.കണ്ടുള്ള പരിചയം മാത്രമെ ഉള്ളൂ.
"രമേശനാ..?"
അവര്‍ ചോദിച്ചു.
"അറിയില്ല."
"ഞാന്‍ രമേശന്‍റെ പെങ്ങളാണ്."
ഞാന്‍ അവരെ നോക്കി.മുന്‍പെങ്ങും ഇവിടെ കണ്ടിട്ടില്ല.എന്താണ് അവര്‍ പറയാന്‍ വരുന്നത്.
"ക്യാന്‍സറാണ്.മരുന്നു വാങ്ങണം."
ആ മറുപടിയില്‍ എന്‍റെ മനസ്സൊന്നു പിടച്ചു.ഇത് സത്യമായിരിക്കുമോ.?എനിക്ക് അവരുടെ മുഖത്തേക്ക് നോക്കാന്‍ തോന്നിയില്ല.അമ്മ ഷര്‍ട്ട് വാങ്ങാന്‍ തന്ന 300 രൂപ മേശയില്‍ ഇരിപ്പുണ്ട്.അതില്‍ നിന്ന്..
"ഇവിടെ ഇപ്പോള്‍ ഞാന്‍ മാത്രമേ ഉള്ളൂ.പോയിട്ട് അച്ഛനോ അമ്മയോ ഉള്ളപ്പോള്‍ വരൂ."
പക്ഷെ ഇങ്ങനെ പറയാനാണ് എനിക്കപ്പോള്‍ തോന്നിയത്.കമ്പ്യൂട്ടറിനു മുന്നിലുള്ള ജീവിതം കനിവുള്ള നന്‍മയുള്ള എന്നിലെ മനുഷ്യനെ ഇല്ലാതാക്കിയിരിക്കുന്നു.ഞാനും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ പ്രതിനിധിയായിരിക്കുന്നു.
അവര്‍ മറുത്തൊന്നും പറഞ്ഞില്ല.തിരിച്ചു നടന്നു തുടങ്ങി.മുറ്റത്ത് നിവര്‍ത്തിവെച്ചിരുന്ന അവരുടെ കുട എടുക്കാന്‍ കുനിഞ്ഞപ്പോള്‍ തലയിലിട്ടിരുന്ന കറുത്തതുണി ചെറുതായൊന്നു നീങ്ങി.അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്.അവര്‍ക്ക് മുടിയുണ്ടായിരുന്നില്ല.ഗേറ്റിനരികില്‍ കിടന്നിരുന്ന ചെരുപ്പുമിട്ട് അവര്‍ റോഡിലേക്കിറങ്ങി.
ഒരുനിമിഷം ഞാന്‍ നിശ്ചലമായി.ശരിയാണ്.അവര്‍ പറഞ്ഞതെല്ലാം ശരിയാണ്.ഞാന്‍ അകത്തേക്കോടി.മേശ തുറന്ന് പൈസയുമെടുത്ത് ഗേറ്റിനരികിലേക്ക് ഓടിയെത്തി.പക്ഷെ അപ്പോഴേക്കും അവര്‍ ഏതോ വഴിയിലേക്ക് മറഞ്ഞിരുന്നു.മനസ്സില്‍ വലിയൊരു ഭാരവും പേറിയാണ് ഞാന്‍ വീട്ടിലേക്ക് കയറിയത്.
പത്രം ഞാന്‍ മടക്കി വെച്ചു.കണ്ണുകള്‍ പിന്നെയും നിറയുകയാണ്.ഇന്നലെ എന്‍റെ മുന്നില്‍ വന്ന സ്ത്രീ മരിച്ചിരിക്കുന്നു.എന്‍റെ മുന്നില്‍ കൈകൂപ്പി നിന്ന ഒരിറ്റ് ദയയ്ക്ക് വേണ്ടി യാചിച്ച അതേ സ്ത്രീ തന്നെയാണ് പത്രത്താളിലിരുന്ന് എന്നെ വേദനിപ്പിക്കുന്നത്.
മരണവീട്ടിലേക്ക് പോകാനിറങ്ങുകയായിരുന്നു അച്ഛന്‍.ഞാനും അച്ഛന്‍റെ കൂടെയിറങ്ങി.ഒരു മരണവീട്ടിലും ഞാന്‍ പോകാറില്ലായിരുന്നു.എനിക്ക് പേടിയാണ്.മരണവീട്ടില്‍ ചെല്ലുമ്പോള്‍ ഉറ്റവരുടെ കരച്ചില്‍,ചന്ദനത്തിരിയുടെ ഗന്ധം..അങ്ങനെ പലതും എന്‍റെ മനസ്സിനെ തളര്‍ത്തികളയുമായിരുന്നു.മരണത്തെ എനിക്ക് ഭയമാണ്.
ഏകദേശം 20 കിലോമീറ്റര്‍ അകലെ ഒര് കോളനിയില്‍ അച്ഛനോടിച്ചിരുന്ന ബൈക്ക് നിന്നു.അവിടെയൊരു ചെറിയ മുറുക്കാന്‍ കടയുണ്ടായിരുന്നു.വഴി ചോദിക്കാനാണ് ബൈക്കവിടെ നിര്‍ത്തിയത്.കടക്കാരന്‍ പറഞ്ഞു തന്ന വഴിയില്‍ ഞങ്ങള്‍ പോയി.ഒരു ചെറിയ കുന്നിന്‍ മുകളിലായിരുന്നു വീട്.അവിടേക്ക് വണ്ടി ചെല്ലില്ല.ബൈക്ക് താഴെ വെച്ചിട്ട് ഞങ്ങള്‍ കുന്നു കയറി വീടിനടുത്തേക്ക് നടന്നു.
മരണത്തിന്‍റെ നിശബ്ദത അവിടെ തളം കെട്ടി നില്‍പ്പുണ്ടായിരുന്നു.വീടിനു മുന്നില്‍ വിരലിലെണ്ണാവുന്ന ആള്‍ക്കാരെ ഉള്ളു.ഞാനും അച്ഛനും അകത്തേക്ക് കയറി.അച്ഛനെ കണ്ട് വാതിലിരികില്‍ നിന്ന രമേശന്‍ മൂപ്പര് ചെറുതായൊന്ന് ചിരിക്കാന്‍ ശ്രമിച്ചു.
ഞാന്‍ ആ സ്ത്രീയെ ഒരു നോക്കേ നോക്കിയോളു.സമനില തെറ്റി ഞാന്‍ കരയുമെന്ന് ഉറപ്പായപ്പോള്‍ ഞാന്‍ പുറത്തേക്കിറങ്ങി.ഇന്നലെ ഞാനവര്‍ക്ക കാശ് കൊടുത്തിരുന്നെങ്കില്‍ അത് അവര്‍ക്ക് ഒരു ദിവസത്തെയെങ്കിലും മരുന്നിനു തികയുമായിരുന്നു.ചിലപ്പോള്‍ മരണം അവരോട് കനിവു കാണിക്കുമായിരുന്നു.ഒര് ദിവസം കൂടിയെ ങ്കിലും ജീവിതം നീട്ടി കിട്ടുമായിരുന്നു..
രമേശന്‍ മുപ്പര് അച്ഛന്‍റെ അരികിലേക്കു വന്ന് സംസാരിച്ചു തുടങ്ങി.
"ക്യാന്‍സറായിരുന്നു.ചികില്‍സിക്കാന്‍ എനിക്കെവിടുന്ന സാറേ കാശ്.എന്നാലും എന്നെകൊണ്ട് ആവുന്നതൊക്കെ ചെയ്തു..എന്നിട്ടും.."
അയാളും കരച്ചിലിന്‍റെ വക്കിലെത്തിയിരുന്നു.
"കല്യാണം കഴിഞ്ഞിരുന്നോ..?"
അച്ഛന്‍ ചോദിച്ചു.
"അതല്ലെ സാറേ കഷ്ടം.അളിയന്‍ ഒരു വര്‍ഷം മുന്‍പ് മരിച്ചു.ഇതേ രോഗം തന്നെ.എന്ത് ചെയ്യാനാ സാറേ വിധി അല്ലാതെയെന്താ..ദേ അവളെ കണ്ടില്ലേ.ഞാന്‍ നോക്കണം ഇനി അതിനെ.എങ്ങനെ നോക്കാനാ സാറേ..?"
അപ്പോഴാണ് അയാള്‍ കൈചൂണ്ടിയ ദിക്കിലേക്ക് ഞാന്‍ നോക്കിയത്.അവിടെ നാല് വയസ്സിന് താഴെ മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയിരിപ്പുണ്ടായിരുന്നു.എന്തോ കളിയ്ക്കുകയായിരുന്നു.പാവം അച്ഛനു പിന്നാലെ അമ്മ പോയതൊന്നും അറിയുന്നുണ്ടാകില്ല.ഞാനും അച്ഛനും അവളുടെ അരികിലേക്ക് ചെന്നു.
അവള്‍ തലയുയര്‍ത്തി ഞങ്ങളെ നോക്കി.വീണ്ടും പഴയ ജോലിയില്‍ മുഴുകി.ഞാന്‍ അവളുടെയരികിലിരുന്ന് ഇന്നലെ അവളുടെ അമ്മയ്ക്ക് കൊടുക്കാതെ പോയ പണം അവളുടെ കൈയില്‍ പിടിപ്പിച്ചു.എന്തിനാണ് അങ്ങനെ ചെയ്തത് എന്നെനിക്കറിയില്ലായിരുന്നു.എങ്കിലും അങ്ങനെ ചെയ്യാനാണ് തോന്നിയത്.അവള്‍ എന്നെ നോക്കികൊണ്ടേയിരുന്നു..
കുന്നിറങ്ങി ബൈക്കിനടുത്തേക്ക് നടക്കുമ്പോള്‍ ഞാന്‍ അച്ഛനോട് ചോദിച്ചു
"നമുക്ക് അവളെ നമ്മുടെ വീട്ടിലേക്ക് കൊണ്ടു വന്നാല്ലോ..?കഷ്ടമല്ലേ.."
Monday, August 2, 2010
Hence Proved
നൂറ്റിപതിനാറാം മിനുട്ടില്‍ ഇനിയേസ്റ്റ അടിച്ച ഗോളായിരുന്നു മനസ്സു മുഴുവന്‍.വേള്‍ഡ് കപ്പിന്‍റെ തുടക്കം മുതല്‍ ഞാന്‍ അര്‍ജന്‍റിന പക്ഷക്കാരനായിരുന്നെങ്കിലും ടീം തോറ്റ് തുന്നം പാടിയതോടെ കാലുമാറി സ്പെയിനിന്‍റെ കക്ഷിയായി.ഒടുവില്‍ ചുണക്കുട്ടപ്പന്‍ ഇനിയേസ്റ്റയുടെ ഗോളില്‍ കാളകൂറ്റന്‍മാര്‍ കപ്പില്‍ മുത്തമിട്ടപ്പോള്‍ ഞാന്‍ ഹടാടെ പുളകിതനായി.അങ്ങനെ Tsamina mina Waka Waka യും പാടി ഉറങ്ങാന്‍ കിടന്നപ്പോള്‍ മണി മൂന്ന്.പബ്ലിക്ക് എക്സാമിന്‍റെ തലേന്നുപോലും ഇങ്ങനെ ഉണര്‍ന്നിരുന്നിട്ടില്ല.തമ്പുരാനാണെ സത്യം.പരൂക്ഷയുടെ തലേന്നാണെങ്കില്‍ നേരത്തെ മൂടി പുതച്ച് ഉറങ്ങാറാണ് പതിവ്.അത് പറഞ്ഞപ്പോഴാ..ആഹ്..ഉറക്കം വന്നിട്ട് മേലാ ..!
" രൂപേഷ്,Stand Up "
ആ ഇടിമുഴക്കം കേട്ടാണ് ഞാന്‍ പെട്ടെന്ന് ഞെട്ടിയുണര്‍ന്നത്.എവിടെനിന്നോ സാംബശിവന്‍റെ കഥാപ്രസംഗ ട്രൂപ്പിലെ വിരുതന്‍ സിമ്പലിനിട്ടു താങ്ങിയ ശബ്ദം കേട്ടില്ലേ എന്നു തോന്നി.ശരിയാണ്.പുറകിലത്തെ ബെഞ്ചിലിരിക്കുന്ന മണുക്കൂസന്‍ അത് പോലെ ചിരിക്കുന്നു.
ഇപ്പോള്‍ മനസ്സില്‍ സ്പെയിനുമില്ല.ഇനിയേസ്റ്റയുമില്ല.ഞാന്‍ പതുക്കെ എണ്ണീറ്റു.
തക്കാളി പനി വന്ന മുഖം പിന്നെയും ചുവപ്പിച്ച് പരമബോറാക്കി ലതാ മിസ് ഇതാ മുന്നില്‍ നില്‍ക്കുന്നു.
" താന്‍ എന്താ എക്സാം ഹാളിലിരുന്ന് ഉറങ്ങുകയാണോ..? "
" അല്ല മിസ്.ഞാന്‍ Solution ആലോചിക്കുകയായിരുന്നു കണ്ണടച്ചിരുന്ന്."
എന്നെ കണ്ടാല്‍ ഒരു പാവമാണെന്നു ആള്‍ക്കാര്‍ തെറ്റിദ്ധരിക്കുമെങ്കിലും കള്ളത്തരത്തിന് കൈയും കാലും വെച്ച മുതലാണെന്ന് മിസ്സിന് അറിയാം.അവര്‍ കലിതുള്ളി.
" പേപ്പറില്‍ ഒന്നും കണ്ടില്ലെങ്കില്‍ ഞാനുമൊരു Solution പറഞ്ഞു തരുന്നുണ്ട്.വീട്ടിന്നു അച്ഛനും അമ്മയും ഇങ്ങുവരും.അത് വേണ്ടെങ്കില്‍ മര്യാദയ്ക്കിരുന്ന് പരീക്ഷ എഴുതിക്കോണം.കേട്ടല്ലോ.Sit Down "
ഹൊ..വെടിയൊച്ച നിലച്ചു.സമാധാനമായി ഞാന്‍ ഇരുന്നു.ക്ലാസില്‍ എല്ലാവരും എന്നെ ഫയറു ചെയ്യണ കേട്ട് ചിരിക്കുന്നുണ്ടായിരുന്നു.ഇന്ന് ഞാന്‍ നാളെ നീ എന്നാണല്ലോ.അങ്ങനെ സമാധാനിച്ചു ഞാന്‍.പക്ഷെ എന്‍റെ അടുത്തിരിക്കുന്ന ജോസഫ് ചാക്കോ മാത്രം എന്‍റെ തോളത്തു തട്ടി ആശ്വസിപ്പിച്ചു.
" Cool അളിയാ Cool.ഇതൊക്കെ നമ്മള്‍ എത്ര കണ്ടിരിക്കുന്നു."
വൃത്തികെട്ടവന്‍.ദരിദ്രവാസി.അവന് കഴിഞ്ഞ സെമസ്റ്ററില്‍ 6 പേപ്പറാ പോയത്.ആകെ 7 പേപ്പറാ.വെച്ച തുണ്ടെല്ലാം തന്നെ Essay ആയി ചോദിച്ചതുകൊണ്ട് ഒരു പേപ്പറിന് കഷ്ടിച്ച് വീണതാ അലവലാതി.ദാ..അവന്‍ പിന്നെയും ഇരുന്നുറങ്ങുന്നു.ഇവനെ കാണാന്‍ ലതാ മിസിന് കണ്ണില്ല.പാവം ഞാനൊന്നു ഉറങ്ങി പോയാലുടന്‍ എന്‍റെ മെക്കിട്ടു കേറിക്കോളും.പാവം ഞാന്‍.അല്ലേലും എല്ലാവര്‍ക്കും വന്ന് "ടില്ലം ടില്ലം" കൊട്ടാവുന്ന ചെണ്ടയാണല്ലോ ഞാന്‍.ഒരു ദിവസം ഞാന്‍ കാണിച്ചു കൊടുക്കുന്നുണ്ട് എല്ലാരേം.ഞാന്‍ നായകനാകുന്ന സിനിമ ഒന്നു റിലീസാകട്ടെ.അന്ന് എല്ലാം എന്‍റെ പുറകെ വരും സാര്‍ ഒരു ഓട്ടോഗ്രാഫ് തര്യോ-എന്ന് ചോദിച്ച്.ഹും..!
ഇതു വരെയും ഞാന്‍ ഒന്നു മൈന്‍റ് പോലും ചെയ്യാതിരുന്ന Question Paper അപ്പോഴാണ് ശ്രദ്ധയില്‍ പെടുന്നത്.ഒരു കണ്ണി ചോരയില്ലാത്ത സാധനം.ഇവനിങ്ങനെ വന്നു ചുമ്മാ മുന്നിലിരുന്നാല്‍ മതിയല്ലോ.ഇവറ്റകള്‍ ഇനി എന്നാണാവോ സ്വയം Answer കണ്ടു പിടിക്കാന്‍ പ്രായമാകുന്നത്.ഞാന്‍ കഴിഞ്ഞ ജന്‍മത്തില്‍ എന്തു പാപം ചെയ്തിട്ടാ എന്നെയിങ്ങനെ പരീക്ഷിക്കുന്നേ.അന്നേ ഞാന്‍ കരഞ്ഞു പറഞ്ഞതാ എനിക്ക് എന്‍ജിനിയറാകണ്ട എന്ന്.കൂട്ടുകാരന്‍റെ മോന്‍ എന്‍ജിനിയറിങ്ങ് പഠിക്കുന്നു എന്ന് വെച്ച് ഞാനും പഠിക്കണോ.അച്ഛാ,ഇത് കുറേ കടന്നു പോയി.അമ്മേ,ഇത് തുമ്പിയെകൊണ്ട് മലയെടുപ്പിക്കുന്ന ഏര്‍പ്പാടായി പോയി.അനുഭവിക്കട്ടെ.അച്ഛനും അമ്മയും അനുഭവിക്കട്ടെ.ഈ അവലക്ഷണം പിടിച്ച Question Paper കണ്ടപ്പോള്‍ തന്നെ എന്‍റെ തല പെരുത്തു വരുന്നു.ആ ചാള്‍സ് ബാബേജിന് വല്ലോം അറിയണോ.ചുമ്മാതങ്ങ് കണ്ടെത്തിയാല്‍ പോരെ.ബാക്കിയുള്ളവന്‍ അതിന്‍റെ പ്രവര്‍ത്തനവും ഘടനയും ചേനയുമൊക്കെ പഠിച്ച് ചക്രശ്വാസം വലിക്കുകയാ..!
Internal മാര്‍ക്കിനു വേണ്ടി നടത്തുന്ന ക്ലാസ് ടെസ്റ്റാണു പോലും.ക്ലാസില്‍ "കൃത്യമായി" കേറുന്നത്കൊണ്ട് Internal "വേണ്ടുവോളം" ഉണ്ട്.അപ്പോഴാ ഇനി ഇതും കൂടി.
എന്തു ഭംഗിയാണെന്നറിയ്വോ എന്‍റെ Answer Sheet കാണാന്‍.നല്ല തൂവെള്ള നിറം.എത്ര മനോഹരമായി ഞാന്‍ എന്‍റെ പേരെഴുതിയിരിക്കുന്നു.വേറെ ഒന്നും അതില്‍ എഴുതി വൃത്തികേടാക്കാന്‍ എനിക്ക് തോന്നുന്നില്ല.ങേ..വിഷയത്തിന്‍റെ പേരെഴുതിയിട്ടില്ലല്ലോ.അപ്പോള്‍ തന്നെ Question Paper ല്‍ നോക്കി അതും വെണ്ടക്കാ വലുപ്പത്തിലെഴുതി.ഞാന്‍ എഴുതാന്‍ പോകുന്ന കഥയുടെ പേര് "ഓപ്പറേറ്റിങ് സിസ്റ്റം"..!
സത്യം പറയാമല്ലോ.പഠിച്ചിട്ടും പഠിച്ചിട്ടും ഈ പണ്ടാരം തലേല്‍ കയറണില്ല.ഞാന്‍ എന്തു ചെയ്യാനാ.ഇവിടെ Windows വേണ്ട Linux മതി എന്ന് സര്‍ക്കാര്‍ വരെ പറഞ്ഞതാ.പക്ഷെ University കേക്കണ്ടേ.ഇപ്പോഴും പഠിക്കാന്‍ മുതലാളി വര്‍ഗത്തിന്‍റെ Windows ഉം താങ്ങി പിടിച്ചോണ്ട് വന്നിരിക്കുന്നു.ഞാന്‍ പഠിക്കില്ല.ഞാന്‍ Windows ന് എതിരാ.വിപ്ലവം ജയിക്കട്ടെ.ലാല്‍സലാം..!
ഞാന്‍ ആയുധം വെച്ച് തോറ്റുകൊടുത്തു.വെറുതെ ഞാനായിട്ടെന്തിനാ വേണ്ടാത്ത പൊല്ലാപ്പിനൊക്കെ.തൂവെള്ള നിറത്തിലെ ഉത്തര കടലാസ് എന്നെ നോക്കി ചിരിക്കുന്നു.അതിലേക്ക് ഒന്ന് കണ്ണോടിച്ചപ്പോള്‍ ഇനിയേസ്റ്റയുടെ ഗോള്‍ തെളിഞ്ഞു വരുന്നതു പോലെ തോന്നി.ട്വന്‍റി ട്വന്‍റിയിലെ ക്ലൈമാക്സിനു തൊട്ടുമുമ്പുള്ള ലാലേട്ടന്‍റെ മുണ്ട് മടക്കി കുത്തിയുള്ള വരവും ഗംഗാ ഹോട്ടലിലെ കരിമീന്‍ പൊള്ളിച്ചതും ഫസ്റ്റ് ഇയറിലെ ചുരുളന്‍ മുടിയുള്ള ശരണ്യയും എന്തിന് പ്രീതി മിസ് വരെ അതില്‍ തെളിഞ്ഞു വന്നു..!
ശെടാ..ഇതിനെയാണ് Timing Timing എന്ന് പറയുന്നത്.ദാണ്ടെ നിക്കുന്നു പ്രീതി മിസ് മുന്നില്‍.കോളേജില്‍ മിസിന് ഫാന്‍സ് അസോസിയേഷന്‍ വരെയുണ്ട്.നമ്മുടെ കാവ്യാമാധവനില്ലേ.അതിനേക്കാള്‍ സുന്ദരിയാണ് മിസ്.ഈയിടയ്ക്കായിരുന്നു കല്യാണം.ഞാനും പോയി ഉണ്ടിരുന്നു.അന്ന് രാത്രി ഞാന്‍ ഉറങ്ങിയില്ല.കോളേജിലെ പലരും അന്ന് ഉറങ്ങി കാണില്ല.പ്രത്യേകിച്ച് ആ സതീഷ് സാറിന്.പാവം..!
" എന്താ രൂപേഷ് ഒറ്റയ്ക്കിരുന്ന് ചിരിക്കുന്നത്.?"
എന്‍റെ ഓര്‍മകളെയെല്ലാം കീറി മുറിച്ചുകൊണ്ട് പ്രീതി മിസ്സിന്‍റെ ശബ്ദം.ഞാന്‍ പിന്നെയും എണ്ണിറ്റു.
" ഒന്നുമില്ല മിസ്.."ഞാന്‍ ഇന്നസെന്‍റായി.
" എന്താ താന്‍ ഇന്ന് കുളിച്ചില്ലേ ..?"
ഉത്തരമൊന്നും കിട്ടാത്തതുകൊണ്ട് ഞാന്‍ തല മുടിയെല്ലാം പിടിച്ചു വലിച്ച് ഒരുമാതിരി അവലക്ഷണം പിടിച്ച കോലാമായിട്ടിരിക്കുകയായിരുന്നു.കുരുവിക്കൂട് പോലത്തെ മുടിയാ എന്‍റേത്.
" കുളിച്ചു മിസ്.എണ്ണത്തേച്ചില്ല അതാ.."
" ഉം ശരി.ഇരുന്നോ.."
മിസ് എന്നെ നോക്കി ചിരിച്ചു.ഹാ..ആ ചിരിയില്‍ ചന്ദ്രന്‍റെ ചാരുത ഞാന്‍ കണ്ടു.ഞാന്‍ ആ നിലാവത്ത് അഴിച്ചുവിട്ട കോഴിയെപോലെ വീണ്ടും ഉത്തരം കിട്ടാതെ അലഞ്ഞു.
പ്രീതി മിസിനെ കണ്ടതു കൊണ്ടാകണം മനസ്സിന് എന്തെന്നില്ലാത്ത ആവേശം.അറിയാത്ത ഉത്തരങ്ങള്‍ എവിടെ നിന്നോ എന്നെ തേടി വരുന്നതു പോലെ.ഞാന്‍ വീണ്ടും ആയുധമെടുത്തു.ഇവനിനി എന്തു കാട്ടാനാ-എന്ന മട്ടില്‍ ആ പേനത്തലപ്പ് എന്നെ നോക്കി.ഇപ്പോ ശരിയാക്കി തരാം..
മരണവേഗത്തില്‍ ഞാന്‍ കൂട്ടലും കിഴിക്കലും നടത്താന്‍ തുടങ്ങി.ചോദ്യ പേപ്പര്‍ മടക്കി പോക്കറ്റില്‍ വെച്ചു.Solution കണ്ടുപിടിക്കാന്‍ അതെന്തിനാ.ഉത്തര കടലാസ് ഏത് വിധേനയും നിറയ്ക്കുക എന്നതായിരുന്നു എന്‍റെ ലക്ഷ്യം.
" മിസ് ഒരു പേപ്പര്‍ കൂടി "-
ഞാന്‍ ചാടി എണ്ണിറ്റതും പ്രീതി മിസും ക്ലാസും ഞെട്ടിയതും ഒരുമിച്ചായിരുന്നു.
" രൂപേഷ് അഡിഷണല്‍ ഷീറ്റ് വാങ്ങി"-ക്ലാസ് റൂമിന്‍റെ മൂലക്ക് വലയ്ക്കുള്ളില്‍ ഒളിച്ചിരുന്ന എട്ടുകാലി കുട്ടന്‍ വരെ പറഞ്ഞു.സംഗതി നാട്ടിലെങ്ങും പാട്ടായി.
" നീയെന്നെ ചതിച്ചല്ലോടാ പന്നി.എല്ലാക്കാര്യത്തിനും കൂടെയുണ്ടാകുമെന്ന് പറഞ്ഞിട്ട്.."-ജോസഫ് ചാക്കോ എന്നെ രൂക്ഷമായി നോക്കി.

ഞാന്‍ പേപ്പറും വാങ്ങി പിന്നെയും യഞ്ജം ആരംഭിച്ചു.ബെല്ലടിക്കുന്നതു വരെ അത് തുടര്‍ന്നു.പ്രീതി മിസിന്‍റെ കൈയില്‍ അഭിമാനത്തോടെ പേപ്പര്‍ നല്‍കി ഞാന്‍ പുറത്തേക്കിറങ്ങി.പക്ഷെ അതുപോലെ തന്നെ പെട്ടെന്ന് ഞാന്‍ അകത്തേക്കോടി.
" മിസ് ഞാന്‍ ഒരു കാര്യം എഴുതിയില്ല.പ്ലിസ് മിസ് പേപ്പര്‍ ഒന്നു തരുമോ..?"
എന്‍റെ ഭാഗ്യമെന്ന് പറഞ്ഞാല്‍ മതിയല്ലോ.മിസ് പേപ്പര്‍ തന്നു.ഞാന്‍ പേപ്പറിന്‍റെ അവസാന പേജെടുത്ത് കണക്ക് ചെയ്തതിന്‍റെ താഴെ എഴുതി പിടിപ്പിച്ചു." Hence Proved ".അതിന് താഴെ രണ്ട് ജഗജില്ലന്‍ വരകളും വരച്ച് പേപ്പര്‍ മടക്കി നല്‍കി വീണ്ടും പുറത്തേക്ക്.
എന്നെ കാത്ത് ജോസഫ് ചാക്കോ വരാന്തയില്‍ നില്‍പ്പുണ്ടായിരുന്നു.
" എന്താടാ പന്നി നിനക്കിത്ര എഴുതാന്‍ .?" അവന്‍റെ ചോദ്യം.
" അതായത് അളിയാ.പ്രീതി മിസിനെ കണ്ടപ്പോള്‍ എനിക്ക് മറന്നുപോയ കണക്കെല്ലാം ഓര്‍മ്മ വന്നു.ഒന്നുമില്ലെങ്കിലും അവര്‍ നോക്കണ പേപ്പറല്ലേ.Hence Proved എന്ന് എഴുതണ്ട ആവശ്യമൊന്നുമില്ലാരുന്നു.പിന്നെ ഒരു ഉത്തരമാകുമ്പോള്‍ എല്ലാം വേണമല്ലോ.അതാ ഇപ്പോള്‍ പോയി എഴുതി കൊടുത്തത്.എന്‍റെയൊരു കാര്യം.."
ജോസഫ് ചാക്കോ പിന്നെ ഒന്നും പറഞ്ഞില്ല.കിലോ മീറ്റര്‍ അകലെയുള്ള കാന്‍റിന്‍ വരെ കേള്‍ക്കുന്ന ഉച്ചത്തില്‍ ഒറ്റ ചിരിയായിരുന്നു.ഇത് പോലോരു ചിരി ഞാനെന്‍റെ ജീവിതത്തില്‍ കണ്ടിട്ടില്ല.എനിക്കോന്നും പിടിക്കിട്ടണില്ലല്ലോ.ഇവനെന്താ വട്ടാണോ..!
" അളിയാ നീ സ്നേഹമുള്ളവനാ.വലിയവനാ.എനിക്കറിയാം നീയെന്നെ ഒറ്റപ്പെടുത്തില്ലെന്ന്.നീയാണെടാ യഥാര്‍ഥ സുഹൃത്ത്..ടാ..മണ്ടാ..മരമണ്ടാ..ഓപ്പറേറ്റിങ് സിസ്റ്റത്തിന്‍റെ പരീക്ഷക്ക് ആരെങ്കിലും കണക്കിന്‍റെ Solution എഴുതിവെക്കുമോ.ഒന്നും പോരാഞ്ഞിട്ട് ഒരു Hence Proved ഉം..അയ്യോ..എനിക്ക് വയ്യായ്യേ.."
അവന്‍ പിന്നെയും ചിരിച്ച് മറിയാന്‍ തുടങ്ങി.
എനിക്ക് പറ്റിയ അമിളി ഇപ്പോഴാണ് മനസ്സിലായത്.ഓപ്പറേറ്റിങ് സിസ്റ്റം പരീക്ഷ നടത്തികൊണ്ടിരിക്കുന്ന ലതാ മിസ് ഇടയ്ക്ക് വെച്ച് പോയിരുന്നു.പല ചിന്തകളില്‍ വ്യാപരിച്ചിരുന്നതിനാല്‍ ഞാന്‍ അതൊന്നും അറിഞ്ഞില്ല.മിസ് പോയതിന് പകരം വന്നതാണ് പ്രീതി മിസ്.പ്രീതി മിസിനെ കണ്ടപ്പോള്‍ ഞാന്‍ എല്ലാം മറന്നു.മിസ് പഠിപ്പിക്കുന്ന കണക്കിന്‍റെ എക്സാമാണെന്നു ഞാന്‍ കരുതി.
" പ്രീതി മിസേ..നിങ്ങള്‍ എന്നെ ചതിച്ചല്ലോ..കൊതിച്ചിരുന്നു അടിച്ച ഗോള്‍ സെല്‍ഫ് ഗോളായി പോയല്ലോ..! "
എന്തായാലും അന്ന് മുതല്‍ എനിക്ക് കോളേജില്‍ പുതിയ പേരു വീണു "Hence Proved" ..!
Tuesday, July 27, 2010
നിങ്ങള്‍ സ്ട്രോയിട്ട് ചായ കുടിച്ചിട്ടുണ്ടോ..?
പണ്ട് പണ്ട് ഒരിക്കല്‍ ഞാനും എന്‍റെ ചങ്ങാതിയും കൂടി പി.ജി അഡ്മിഷന്‍റെ ഇന്‍റര്‍വ്യൂ അറ്റന്‍റ് ചെയ്യാന്‍ ഒര് കോളേജില്‍ പോയി.വീട്ടില്‍ നിന്ന് 30 കിലോ മീറ്റര്‍ ദൂരമുണ്ടായിരുന്നു കോളേജിലേക്ക്.ഏകദേശം രണ്ട് രണ്ടര മണിക്കൂര്‍ യാത്ര.ഇന്‍റര്‍വ്യൂ 9 മണിക്കാണ്.കൃത്യനിഷ്ട ഒരു പ്രധാന ഘടകമായി ഇന്നെങ്കിലും കാണണം എന്നുള്ളതുകൊണ്ട് ഞാന്‍ കാലത്തെ 5 മണിക്ക് തന്നെ എണ്ണീറ്റു.കുളിയും ജപവുമൊക്കെ കഴിഞ്ഞ് കൃത്യം 6 മണിക്ക് തന്നെ സ്റ്റാന്‍റ് വിട്ടു.ബസ് കിട്ടാന്‍ കുറച്ച് വൈകിയതു കൊണ്ട് ഇന്‍റര്‍വ്യൂ തുടങ്ങുന്നതിന് 5 മിനിട്ട് മുമ്പാണ് കോളേജില്‍ എത്തിപ്പെട്ടത്.(ഒര് പട്ടിക്കാട്ടിലായിരുന്നു കോളേജ്.സമയത്തിന് വണ്ടീം വള്ളവും ഒന്നുമില്ല.നമ്മുടെ കഷ്ടപ്പാട് ഇന്‍റര്‍വ്യൂ ബോര്‍ഡ്കാര്‍ക്ക് അറിയണ്ടല്ലോ..അവര്‍ക്ക് എന്തുമാകാമല്ലോ..)
വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല.ഇന്‍റര്‍വ്യു തുടങ്ങാന്‍ പോകുകയാണ്.കോളേജിലെ കോണ്‍ഫറന്‍സ് ഫാളില്‍ വെച്ചാണ് ഇന്‍റര്‍വ്യൂ.ഞങ്ങള്‍ ഹാളിന് മുന്നിലെ കസേരയില്‍ ഇരിപ്പുറപ്പിച്ചു.പ്യൂണ്‍ ചേട്ടന്‍ ആദ്യത്തെ 5 പേരെ അകത്തേക്ക് കയറ്റി വിട്ടു.ഞങ്ങളുടെ നമ്പര്‍ എപ്പോവരും എന്ന് ഞങ്ങള്‍ തിരക്കി.പുള്ളിക്കാരന്‍ എന്തോ മലമറിക്കണ കാര്യം ചെയ്യണ പോലെ ഫയലൊക്കെ എടുത്ത് അഞ്ചാറു വെട്ടെ മറിച്ചു നോക്കിയിട്ട് പറഞ്ഞു.
"ആ..ഒരു മണിക്കൂര്‍ കഴിയും."
അപ്പോള്‍ ഇനി ഒരു മണിക്കൂര്‍ ഇവിടെ ചൊറീം കുത്തിയിരിക്കണം.ഇന്‍റര്‍വ്യൂന് വന്നിട്ട് ഒന്നും എടുത്ത് പഠിക്കാതെ വെറുതെ ഇരിക്കുന്നത് എല്ലാം പഠിച്ചു കഴിഞ്ഞു എന്നുള്ള അഹങ്കാരം കൊണ്ടൊന്നുമല്ല.അല്ലെങ്കിലും ഒരു ചക്കയും ചുണ്ണാമ്പും അറിയാത്ത ഞാനെന്തിനാ അഹങ്കരിക്കുന്നത്.
ഇന്‍റര്‍വ്യൂ ഇംഗ്ലീഷിലാണ് എന്നറിഞ്ഞപ്പോഴെ മുട്ടിടിച്ചതാണ്.കഞ്ഞി പള്ളിക്കുടത്തില്‍ പഠിച്ച എനിക്ക് ഒര് ആപ്ലിക്കേഷന്‍ പോലും ഇംഗ്ലിഷില്‍ നേരെ ചൊവ്വെ എഴുതാന്‍ അറിയില്ല എന്നത് നഗ്നമായ സത്യം.അതില്‍ തെല്ലും അഹംഭാവം എനിക്കില്ല.അതുകൊണ്ട് തന്നെ അഡ്മിഷന്‍ കിട്ടില്ല എന്നുറപ്പിച്ച് തന്നെയാണ് ഇന്‍റര്‍വ്യൂന് വന്നത്.എനിക്ക് എന്നെ അറിഞ്ഞൂടെ സുഹൃത്തെ..
ഡിഗ്രിക്ക് പഠിച്ചത് മുഴുവന്‍ ഇന്‍റര്‍വ്യൂന് ചോദിക്കും പോലും.ഫൈനല്‍ ഇയര്‍ വരെ വന്ന് ജയിച്ച പാട് എനിക്ക് മാത്രമെ അറിയൂ.അപ്പോഴാ ഇനി തറ പറ മുതല്‍ പഠിച്ച് ഇവിടെ വന്ന് പറയാന്‍ പോകുന്നത്.എനിക്കെന്താ വട്ടുണ്ടോ..!പിന്നെ എന്തിനാ ബുദ്ധിമുട്ടി ഇവിടെ വരെ വന്നു എന്ന് ചോദിച്ചാല്‍ ചുമ്മാ..ചിലപ്പോള്‍ പൊട്ടന് ലോട്ടറി അടിച്ചാലോ..!എന്നെനിക്ക് പറയേണ്ടി വരും.
അപ്പോഴാണ് ഞാന്‍ അടുത്തായി ഇരിക്കുന്ന കുട്ടികളെ ശ്രദ്ധിച്ചത്.എല്ലാവരും ഇന്‍റര്‍വ്യൂന് വന്നവര്‍ തന്നെ.അത് മാത്രമല്ല എല്ലാം പെണ്‍കുട്ടികള്‍.ഇരുന്നു തലയറഞ്ഞ് പഠുത്തമാണ്.ഇവറ്റകള്‍ക്ക് വേറെ പണിയൊന്നുമില്ലേ..ബഡുകൂസ് കോതകള്‍..!
കൂട്ടത്തില്‍ ഒരു മുഖത്ത് അപ്പോഴാണ് എന്‍റെ കണ്ണുകളുടക്കിയത്.നുണകുഴിയുള്ള ഒരു സുന്ദരിക്കുട്ടി.എനിക്ക് അവളുടെ മുഖത്തു നിന്ന് കണ്ണെടുക്കാനെ തോന്നിയില്ല.ഇതിനു വേണ്ടിയാണോ പതിവില്ലാതെ ഞാന്‍ കുളിച്ചത് എന്ന് പോലും ഞാന്‍ ചിന്തിച്ചു.അടുത്തിരിക്കുന്ന അവളുടെ അമ്മ,കണ്ണില്‍ ചോരയില്ലാത്ത ദുഷ്ട,എന്നെ രൂക്ഷമായി നോക്കിയപ്പോഴാണ് ഞാന്‍ എവിടെയാണെന്നും എന്തിനാ വന്നതുമെന്നുള്ള ബോധം വന്നത്.ഞാന്‍ എന്‍റെ രണ്ട് കണ്ണുകളേയും ഉടനടി പിന്‍വലിച്ചു.
ഈ ഇന്‍റര്‍വ്യൂ എങ്ങനെയെങ്കിലും കിട്ടിയിരുന്നെങ്കില്‍,ഇവളുടെ കൂടെ രണ്ട് കൊല്ലം എനിക്ക് പഠിക്കാമായിരുന്നു.ഞാന്‍ കുറച്ച് അത്യാഗ്രഹിയായി.ഛെ..ഇവള്‍ വരുമെന്നറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ നല്ലപോലെ പഠിച്ചോണ്ട് വന്നേനെ.ഇനിയിപ്പോ എന്നാ ചെയ്യും.ഇന്‍റര്‍വ്യൂ ബോര്‍ഡിന് കോഴ കൊടുത്താലോ..ഗൗരവമായി ചര്‍ച്ചചെയ്യേണ്ടിയിരിക്കുന്നു..
വെളുപ്പിനെ വീട്ടില്‍ നിന്നിറങ്ങിയത്കൊണ്ട് എന്‍റെ ചങ്ങാതി ഒന്നും കഴിച്ചിരുന്നില്ല.എനിക്ക് വിശപ്പിന്‍റെ അസുഖമുള്ളത്കൊണ്ട് അമ്മ രാവിലെ ഇഡ്ഡലിയും ചമ്മന്തിയും ഉണ്ടാക്കി വെച്ചിരുന്നു.പക്ഷെ രാവിലെ സമയമില്ലാത്തതുകൊണ്ട് എട്ട് ഇഡ്ഡലിയും ഒര് ഗ്ലാസ് പാലും ഒര് കുഞ്ഞ് ഏത്തപ്പഴവും ചെറിയൊരു മുട്ടയും മാത്രമേ എനിക്ക് കഴിക്കാന്‍ സാധിച്ചുള്ളൂ.എന്‍റെ ചങ്ങാതിക്ക് വിശക്കുന്നു എന്ന് പറഞ്ഞപ്പോള്‍ എന്‍റെ വയറും പറഞ്ഞു അവനും വിശക്കുന്നെന്ന്.എന്‍റെ സ്വന്തം വയറല്ലേ വിഷമിപ്പിക്കാന്‍ പറ്റില്ലല്ലോ.ശരി,അങ്ങനെയാകട്ടെ എന്നും പറഞ്ഞ് ഞങ്ങള്‍ പ്യൂണ്‍ ചേട്ടനെ കീശയിലാക്കാന്‍ എണ്ണീറ്റു.അങ്ങനെ കഷ്ടപ്പെട്ട് പുള്ളിടെ അനുവാദം വാങ്ങി ഞങ്ങളുടെ നാല് കാലുകളും രണ്ട് വയറും കാന്‍റീന്‍ ലക്ഷ്യമാക്കി നടന്നു.
വളരെ വലിയൊരു കാന്‍റിനായിരുന്നു അത്.അത്പോലെ തന്നെ ഒരുപാട് പ്രത്യേകതകളുമുണ്ടായിരുന്നു.വെജിറ്റേറിയനാണ്.ആദ്യം തന്നെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ബില്ലടച്ച് ടോക്കണ്‍ വാങ്ങി കാത്തിരിക്കണം.നമ്പര്‍ വിളിക്കുമ്പോള്‍ പോയി ഭക്ഷണം വാങ്ങണം.തിന്നു കഴിഞ്ഞ് പാത്രം നമ്മള്‍ തന്നെ കഴുകി വെക്കണം.മൊത്തത്തില്‍ ഒരു അടുക്കും ചിട്ടയും വൃത്തിയുമുള്ള കാന്‍റിന്‍.
ഞങ്ങള്‍ മസാല ദോശയ്ക്ക് പറഞ്ഞു.ടോക്കണ്‍ വാങ്ങി വന്നിരുന്നു.ഞാന്‍ ചുറ്റിനും നോക്കുകയായിരുന്നു.എല്ലാവരും വളരെ ശാന്തരായി ഭക്ഷണം കഴിക്കുന്നു.'ഇങ്ങനെയും ഒര് കോളേജ് കാന്‍റിന്‍'-ഞാന്‍ അത്ഭുതപ്പെട്ടു.
"ട്വന്‍റി ഫോര്‍"
ഞങ്ങളുടെ നമ്പര്‍ വിളിച്ചു.ഞങ്ങള്‍ പോയി മസാല ദോശയും ചായയും എടുത്തുകൊണ്ട് വന്ന് കൃത്യനിര്‍വഹണത്തിലേക്ക് കടന്നു.വളരെ വേഗം തന്നെ ഞങ്ങള്‍ മസാല ദോശയുടെ കഥ കഴിച്ചു.വീണ്ടും വാങ്ങണമെന്നുണ്ടായിരുന്നു.പക്ഷെ അകത്തു പോയി മാവ് ആട്ടി കൊടുക്കേണ്ടി വരും.ഇനി കൈയില്‍ വീടുവരെ എത്താനുള്ള കാശേ ഉള്ളൂ.
ചായ കുടിക്കാന്‍ തുടങ്ങിയപ്പോഴാണ് ഗ്ലാസില്‍ കിടക്കുന്ന സ്ട്രോ ശ്രദ്ധയില്‍പ്പെട്ടത്.'ഇതെന്തിനാ അളിയാ'-ഞങ്ങള്‍ പരസ്പരം നോക്കി.ഒടുവില്‍ ഞാന്‍ തന്നെയാണ് ഭാവിയില്‍ നോബല്‍ സമ്മാനം വരെ ലഭിച്ചേക്കാവുന്ന ആ കണ്ടെത്തല്‍ നടത്തിയത്.അത് താഴെ പറയും വിധമാണ്.
"അളിയാ,ഇതൊരു റി യൂസബിള്‍ ഗ്ലാസ് ആകുന്നു.നമ്മള്‍ ചുണ്ടില്‍ മുട്ടിച്ച് ചായ കുടിക്കുകയാണെങ്കില്‍ കീടാണുക്കള്‍ അഥവാ ബാക്ടീരിയ ഇതേ ഗ്ലാസ് ഉപയോഗിക്കുന്ന മറ്റുള്ളവരിലേക്ക് പകരാനും ഇടയുണ്ട്.അത്കൊണ്ടാണ് സ്ട്രോ യുസ് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കപ്പെടുന്നത്."
അവന്‍ എന്നെ അനുമോദനങ്ങള്‍കൊണ്ട് മൂടി.'നീ വലിയവനാണെടാ'-എന്നും പറഞ്ഞു.അങ്ങനെ ഞങ്ങള്‍ സ്ട്രോയിട്ട് ചായ വലിച്ചു കുടിക്കാന്‍ തുടങ്ങി.
പക്ഷെ എന്തോ ഒരു പ്രോബ്ലം.ഞാന്‍ ചങ്ങാതിയെ നോക്കി.
"ടാ,ചായയ്ക്ക് മധുരമുണ്ടോ.?"
"ഇല്ല." -അവനും അതേ പ്രോബ്ലം.ഇതെങ്ങനെ സംഭവിച്ചു.
വിത്ത് ഔട്ട് ചായ തന്ന് പറ്റിച്ച കാന്‍റിന്‍ മൊതലാളിയെ മനസ്സില്‍ പ്രാകികൊണ്ട് ഞങ്ങള്‍ ഇന്‍റര്‍വ്യൂ ഹാളിന് മുന്നിലേക്ക് നടന്നു.
വന്നിരുന്ന് അധികം വൈകാതെ തന്നെ എന്‍റെ നമ്പര്‍ വിളിക്കുകയും പ്രതീക്ഷിച്ചതുപോലെ ഞാന്‍ ഇന്‍റര്‍വ്യു ബോര്‍ഡിന്‍റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ക്ഷ റ ഞ്ഞ ക്ക ട്ട ച്ച വരയ്ക്കുകയും ചെയ്തു.എന്‍റെ കൂട്ടുകാരനും ഒന്നും പറഞ്ഞില്ല എന്നറിഞ്ഞപ്പോള്‍ മാത്രമാണ് എനിക്ക് സന്തോഷമായത്.ഭാഗ്യം..ഒറ്റപ്പെട്ടില്ലല്ലോ..!ഇനി ഒരിക്കലും നുണകുഴിയുള്ള പെണ്‍കുട്ടിയെ കാണാന്‍ കഴിയാത്ത ഹൃദയ വേദനയോടെ ഞാന്‍ ആ വേദിയ്ക്ക് വിട ചൊല്ലി പിരിഞ്ഞു.
* * * * * * * * * * *
ഇന്‍റര്‍വ്യു കഴിഞ്ഞുള്ള ശനിയാഴ്ചത്തെ പ്രമുഖ പത്രങ്ങളിലെ വെണ്ടക്കാ വലുപ്പത്തിലുള്ള തലക്കെട്ട് ഇങ്ങനെയായിരുന്നു."പൊട്ടന് ലോട്ടറിയടിച്ചു".അതെ മാന്യമഹാജനങ്ങളെ എനിക്ക് അഡ്മിഷന്‍ കിട്ടി.വിശ്വാസം വരുന്നില്ല അല്ലേ.എനിക്കും ആദ്യം കേട്ടപ്പോള്‍ വിശ്വസിക്കാന്‍ പറ്റിയില്ല.സന്തോഷം കൊണ്ടെനിക്ക് ഇരിക്കണോ തുള്ളണോ ചാടണോ തലകുത്തി നില്‍ക്കണോ എന്ത് ചെയ്യണമെന്ന് അറിയില്ല.നുണകുഴിയുള്ള സുന്ദരിക്കുട്ടിയെ വീണ്ടും കാണാം എന്ന സംഗതി എന്‍റെ സന്തോഷത്തിന് ആക്കം കൂട്ടി.അവള്‍ക്കെന്തായാലും അഡ്മിഷന്‍ കിട്ടികാണും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു.കിട്ടികാണില്ലേ..കാണും.!
അങ്ങനെ ആദ്യ ദിവസത്തെ ക്ലാസ് തുടങ്ങാന്‍ പോകുന്നു.അവളെ കാണുക,പരിചയപ്പെടുക ഇതൊക്കെയായിരുന്നു എന്‍റെ പ്രധാന അജഡകള്‍.അവള്‍ വരുന്നതും കാത്ത് ഞാന്‍ ക്ലാസ് റൂമിന് മുന്നിലെ വരാന്തയില്‍ അക്ഷമനായി തേരാ പാര നടന്നു.എന്‍റെ പ്രതീക്ഷകള്‍ തെറ്റിക്കാതെ അവള്‍ വന്നു കയറിയതും ബെല്ലടിച്ചതും ഒരുമിച്ചായിരുന്നു.ഇനിയിപ്പോള്‍ അടുത്ത ഇന്‍റര്‍വെല്ലിന് പരിചയപ്പെടാം എന്നു കരുതി ഞാന്‍ സമാധാനിച്ചു.
ഇവിടുത്തെ ആദ്യ ഇന്‍റര്‍വല്‍.അവളും കൂട്ടുകാരികളും സംസാരിച്ചുകൊണ്ട് നില്‍ക്കുന്നു.ഞാന്‍ അവര്‍ക്കരികിലേക്ക് ചെന്നു.വെറുതെ ഒരു ഹായ് തട്ടിവിട്ടു.ഇവനാരെടാ-എന്ന മട്ടില്‍ തരുണിമണികളെല്ലാം എന്നെ രൂക്ഷമായി നോക്കി.ഞാന്‍ ആരാ മൊതല്,നുണക്കുഴിയുള്ള പെണ്‍കുട്ടിയെ നോക്കി ചോദിച്ചു.
"നല്ല പരിചയം.ഫാത്തിമയിലാണോ പഠിച്ചത്..?"
"അല്ല."അവള്‍ പറഞ്ഞു.
"രാധാകൃഷ്ണന്‍ സാറിന്‍റെ അടുത്ത് മാത്സ് ട്യൂഷന് വന്നിട്ടുണ്ട് അല്ലേ..?"
"ഇല്ലല്ലോ"
"പിന്നെ എങ്ങനെയാ പരിചയം.എവിടെയോ കണ്ടിട്ടുള്ളതുപോലെ -ഞാന്‍ അടവുകള്‍ ഓരോന്നായി തൊടുത്തു വിട്ടു."
"കാന്‍റിനില്‍ വെച്ചായിരിക്കും" -അവള്‍ പറഞ്ഞു.
"കാന്‍റീനോ..ഏത് കാന്‍റീന്‍..?" -ഞാന്‍ സത്യമായും ഒന്ന് ഞെട്ടി.
അവള്‍ അപ്പോള്‍ അടുത്തു നിന്ന കൂട്ടുകാരിയോട് ചോദിച്ചു.
"ടി,നമ്മുടെ കാന്‍റിനില്‍ ചായേടെ കൂടെ എന്തിനാ സ്ട്രോ തരുന്നത്..?"
"അത്,ഗ്ലാസിനടിയിലെ പഞ്ചസാര കലക്കാന്‍" -കൂട്ടുകാരി പറഞ്ഞു.
"അല്ലെടി മണ്ടി..അത് സ്ട്രോയിട്ട് ചായ കുടിക്കാനാ.ചില പഞ്ചാരകുട്ടന്‍മാര്‍ അങ്ങനെയല്ലോ ചായ കുടിക്കണേ..!ഓരോരോ ശീലങ്ങളേ.."
പിന്നീട് അവിടെ ഉയര്‍ന്നത് കൂട്ടകൊല ചിരിയായിരുന്നു.കണ്ണിചോരയില്ലാത്ത വര്‍ഗം.
"ഇപ്പോ..എന്നെ മനസ്സിലായോ ചേട്ടാ..?"
അവളുടെ ഒടുക്കത്തെ ചോദ്യം.ദുഷ്ട..പിശാച്..വൃത്തികെട്ടവള്‍..ഇങ്ങനെയൊരു അനുഭവം ജീവിതത്തില്‍ ആദ്യമാ..
"ഇല്ലാ..എനിക്ക് ആളുമാറിയതാ.."
-ഞാന്‍ തടിതപ്പി.

Monday, July 5, 2010
ടിന്‍റുമോന്‍
നീലകുട വിരിച്ചു നില്‍ക്കുന്ന ആകാശം.കളകളമൊഴുകുന്ന പുഴ.പുഴക്കരയില്‍ ഓടി കളിക്കുന്ന മാന്‍പേടകള്‍.പ്രണയഗീതം പാടുന്ന കുഞ്ഞാറ്റകിളികള്‍.എവിടെ നിന്നോ വീശുന്ന ഇളംകാറ്റിന് പുതിയൊരു ഗന്ധം.മൊത്തത്തില്‍ പ്രകൃതി ഒരു റൊമാന്‍റിക്ക് മൂഡിലാണ്.ചുവന്ന പുഷ്പങ്ങള്‍ വിരിച്ചു നില്‍ക്കുന്ന മരത്തിനു താഴെ പ്രണയപരവശനായി ഞാനിരുന്നു.ആ നിമിഷം ഞാന്‍ രമണനെ ഓര്‍ത്തു.കൈയിലിരുന്ന പുല്ലാങ്കുഴല്‍ ഞാന്‍ ചുണ്ടോട് ചേര്‍ത്തു.അവിടമാകെ അനുരാഗഗാനം അലയൊലികൊണ്ടു.പുഴയും മലയും ആകാശവും സര്‍വചരാചരങ്ങളും ആ സംഗീതത്തില്‍ തെല്ലിട നിശബ്ദമായി.അകലെ ഞാനെന്‍റെ ചന്ദ്രികയുടെ പാദസ്വര കിലുക്കം കേട്ടു.അവള്‍ എന്‍റെ അരികിലേക്ക് ഓടിയെത്തി.ഒരു നിമിഷാര്‍ധം..പ്രകൃതി കണ്ണടച്ചു..ഞാന്‍ അവളെ എന്നോടു ചേര്‍ത്തു..
"എന്‍റെ ചന്ദ്രികേ.."
"ഞാന്‍ ചന്ദ്രികയല്ല.ശ്യാമളയാ.."
യ്യോ..!ഞാന്‍ ഞെട്ടിയുണര്‍ന്നു.എന്‍റെ മുന്നിലേക്ക് നീണ്ട ചായഗ്ലാസ് താങ്ങിയ തങ്കവളയിട്ട കൈയുടെ ഉടമയുടെ ശബ്ദമാണ് ഞാന്‍ കേട്ടത്.ഇവിടെ നടക്കുന്നത് എന്‍റെ പെണ്ണുകാണല്‍ ചടങ്ങാണ്.നേരത്തെ ഞാന്‍ കണ്ടത് ഒരു സ്വപ്നവും.ആകെ ചമ്മിപ്പോയി.ഭാവി ഭാര്യേം അമ്മായി അപ്പനും അല്ലറ ചില്ലറയും എന്‍റെ പ്രകടനം കണ്ട് ചിരിയോട് ചിരി തന്നെ.എന്‍റെ അപ്പന്‍ എന്നെ രൂക്ഷമായി നോക്കി.ഞാന്‍ എന്ത് ചെയ്തു-എന്ന മട്ടില്‍ ഞാനും.
ജീവിതത്തിലെ ആദ്യത്തെ പെണ്ണുകാണല്‍ ചടങ്ങാണ്.അത്കൊണ്ട് തന്നെ കുറച്ചധികം സ്വപ്നം കണ്ടു പോയി.ഞാനും ചോരേം നീരുമുള്ള ഒരു മനുഷ്യനല്ലേ.അതും മണലാരണ്യത്തില്‍ കടന്ന് ചോര നീരാക്കി കേരളത്തിന്‍റെ സമ്പത്ത് ഘടനയെ തന്നെ സ്വാധീനിക്കാന്‍ കെല്പ്പുള്ള ഒരു ഗള്‍ഫ്കാരന്‍.
അമ്മച്ചി കല്യാണകാര്യം പറഞ്ഞ നാള്‍ മുതലെ മനസ്സില്‍ ഒരു മഴ പെയ്യുന്ന അനുഭൂതിയാണ്.ഗള്‍ഫിനാണെങ്കില്‍ മുടിഞ്ഞ ചൂടാണ്.ഞങ്ങള്‍ പ്രവാസികളെ സംബന്ധിച്ച് മഴ സുന്ദരമായ ഒരു സ്വപ്നമാണ്.കല്യാണവും എനിക്ക് ഏതാണ്ട് അങ്ങനെയൊക്കെ തന്നെ.കല്യാണം കഴിഞ്ഞ് പെമ്പറന്നോത്തിയേയും ഇങ്ങു കൊണ്ടു വരണം.ഇവിടെ തന്നം സെറ്റിലാകണം.പിന്നെ ഇഷ്ടം പോലെ മഴ നനയാല്ലോ..!(പക്ഷെ പനി പിടിച്ച് കിടപ്പിലായ അനുഭവങ്ങള്‍ ഒരുപാട് ചങ്ങായിമാര്‍ പറഞ്ഞിട്ടുണ്ട്.ഞാന്‍ അതൊന്നും ചെവികൊള്ളണില്ല.എന്തായാലും നനയാന്‍ തന്നെ തീരുമാനിച്ചു.അല്ല പിന്നെ..ഒരു ജന്‍മമല്ലേ ഉള്ളൂ ഇഷ്ടാ..)
'പെണ്ണിനും ചെറുക്കനും എന്തെങ്കിലും സംസാരിക്കാന്‍ കാണും' -ഭാവി അമ്മായി അപ്പന് എന്‍റെ മനസ്സ് വായിക്കാന്‍ അറിയാം.
കേട്ടപാതി കേള്‍ക്കാത്ത പാതി ഞാന്‍ അയാള്‍ കാണിച്ചു തന്ന മുറിയിലേക്ക് പോയി.
'ചെക്കന്‍റെ ഒരു ആക്രാന്തം' -എന്‍റെ അപ്പന്‍ മൂക്കത്ത് വിരല്‍ വെച്ചിട്ടുണ്ടാകണം.ഇത് പഴയ കാലമല്ല അപ്പാ.പുതിയ തലമുറ എല്ലാത്തിനും അല്‍പ്പം ഫാസ്റ്റാ..!
ഞാന്‍ ജനലഴിയില്‍ കൈവെച്ചു പുറത്തേക്ക് നോക്കി നിന്നു.അതാണല്ലോ സ്റ്റൈല്‍.പക്ഷെ അവിടെ നിന്ന് നേരെ നോക്കിയപ്പോള്‍ കണ്ടത് ഒരു പശു തൊഴുത്താണ്.കര്‍ത്താവെ എന്ത് നാറ്റമാ ഇത്.ഭാവി വധു പുറകില്‍ വന്ന് ചുമച്ച നേരം വരെ അതെല്ലാം സഹിച്ചു അങ്ങനെ നിന്നു.നമ്മള്‍ ആണുങ്ങള്‍ എന്തൊക്കെ സഹിക്കുന്നു.
അവള്‍ നാണിച്ചു തല താഴ്ത്തി നില്‍ക്കുകയാണ്.കുറച്ച് ഓവറല്ലേ എന്നു തോന്നി.ഭാവി വധു അല്ലേ.അധികം വിചാരിച്ച് ഓവറാക്കണ്ട എന്ന് പിന്നെ കരുതി.
"എന്താ കുട്ടീടെ പേര്?"-(കുട്ടി എന്ന് വിളിച്ച് അഭിസംബോധന ചെയ്യാന്‍ ഒരു അനുഭവസ്ഥന്‍ ചങ്ങായി പറഞ്ഞു തന്നതാണ്.പെണ്ണുങ്ങള്‍ക്കു അതൊക്കെ വല്യ ഇഷ്ടാണത്രേ..ഒലക്ക..!)
"ശ്യാമള"
"നല്ല പേര്"-(പശ്ട്ടായിട്ടുണ്ട് എന്നായിരുന്നു മനസ്സില്‍)
"എന്താ പേര്" -അവള്‍ എന്നോട് ചോദിച്ചു.
ഞാന്‍ ഘനഗാംഭീര്യത്തോടെ പേര് പറഞ്ഞു-
"ടിന്‍റുമോന്‍.പി.കെ ..!"
"അയ്യേ..!" ചാണകത്തില്‍ ചവിട്ടിയ മുഖഭാവത്തോടെ അവളെന്നെ നോക്കി.പിന്നെ ഒറ്റ ഓട്ടമായിരുന്നു അകത്തേക്ക്.
"നീയെന്താടാ പന്നീ ചെയ്തത്.അല്ലേല്ലും നിനക്കിച്ചിരി ആക്രാന്തം കൂടുതലാ" -അപ്പന്‍ എന്നോട് ചൂടായി.
പത്താംക്ലാസ് കണക്ക് പരീക്ഷയ്ക്ക് ഇരിക്കണതു പോലെയായി ഞാന്‍.ഒന്നും മനസ്സിലാകണില്ല.അതിന് ഞാന്‍ എന്‍റെ ശ്യാമുനെ ഒന്നും ചെയ്തില്ലല്ലോ.
"അപ്പാ..അപ്പന്‍റെ മോന്‍ നിരപരാധിയാണ്.അന്തോണിസ് പുണ്യവാളനാണെ സത്യം..trust me അപ്പാ" -ഞാന്‍ അപ്പനോട് പറഞ്ഞു.
അപ്പാഴാണ് പെണ്ണിന്‍റെ അപ്പന്‍,എന്‍റെ അമ്മായി അപ്പന്‍ ആകുമെന്ന് ഞാന്‍ വെറുതെ മോഹിച്ചയാള്‍ ഞങ്ങളുടെ അടുത്തേക്ക് വന്നത്.അയാള്‍ അപ്പനെ മാറ്റി നിര്‍ത്തി എന്തൊക്കെയെ സംസാരിച്ചു.
"പത്രോസ് ഞങ്ങളോട് ക്ഷമിക്കണം.എത്ര പറഞ്ഞിട്ടും മോള്‍ കേക്കണില്ല.ഇങ്ങനെ പേരുള്ള ഒരാളെ അവള്‍ക്ക് ഭര്‍ത്താവായി വേണ്ടെന്ന്.കൂട്ടുകാരും നാട്ടുകാരുമൊക്കെ കളിയാക്കുമെന്ന്.ഈ കല്യാണം നടക്കില്ല പത്രോസെ .."
പാവം ഞാന്‍.എന്‍റെ ചങ്ക് തകര്‍ന്നു പോയി.ആദ്യ പെണ്ണുകാണല്‍ പേരു കാരണം മുടങ്ങിയ വിഷമത്തിലായിരുന്നു ഞാന്‍.പക്ഷെ പെണ്ണിനെന്താ പേര് ഇഷ്ടപ്പെടാത്തത് എന്ന് മാത്രം മനസ്സിലായില്ല.വീട്ടിലേക്ക് മടങ്ങും വഴി ബ്രോക്കറ് കണാരനാണ് അതിന്‍റെ കാരണം എന്നോട് പറഞ്ഞത്.
"ഇപ്പോള്‍ കേരളത്തില്‍ മൊത്തം സംസാര വിഷയം ടിന്‍റുമോനല്ലെ.മൊബൈലു തുറന്നാല്‍ അതിലിരുന്നു ചിരിക്കുകയല്ലേ പഹയന്‍.എന്തൊക്കെ മണ്ടത്തരങ്ങളാ തട്ടി വിടണത്.ആ പേര് കേള്‍ക്കുമ്പോഴെ ആളുകളിപ്പോള്‍ ചിരിച്ചു തുടങ്ങും.മൊത്തത്തില്‍ വല്ലാത്തൊരു സംഭവം തന്നാ ഈ ടിന്‍റുമോന്‍."
അപ്പോള്‍ എസ്.എം.എസ് ആയും ഇ മെയിലായും ചുറ്റിയടിക്കുന്ന ഒരു സാങ്കല്‍പ്പിക കഥാപാത്രത്തിന്‍റെ പേര് വന്നതാ ഈ പൊല്ലാപ്പിനെല്ലാം കാരണം.

"അപ്പാ.. നിങ്ങളൊറ്റ ഒരുത്തനാ ഇതിനെല്ലാം കാരണം.എന്തിനാ അപ്പാ നിങ്ങള്‍ എനിക്ക് ഈ വൃത്തികെട്ട പേരിട്ടത്.വേറെ എത്രയോ പേര് ലോകത്തുണ്ടായിരുന്നു.."
ജീവിതത്തിലാദ്യമായി ഞാനെന്‍റെ പേരിനെ ശപിച്ചു തുടങ്ങി
'നാശം മുടിഞ്ഞു പോകട്ടെ'
അപ്പന്‍ ഒന്നും മിണ്ടിയില്ല.അപ്പനറിയില്ലാരുന്നല്ലോ ഇന്ന് ഇങ്ങനെയൊക്കെ സംഭക്കുമെന്ന്.
ഒന്നും പറയണ്ട.പിന്നീട് 5 വീട്ടില്‍ കൂടി പെണ്ണുകാണാന്‍ പോയി.ഈ നശിച്ച പേരു കാരണം അതെല്ലാം മുടങ്ങി.എന്‍റെ ലീവും തീരാറായി.എന്‍റെ പെങ്ങടെ മോന്‍ വരെ എന്നെ കളിയാക്കാന്‍ തുടങ്ങി.അവന്‍ എല്‍.കെ.ജിയില്‍ പഠിക്കുകയാണ്.മൊത്തത്തില്‍ വീട്ടിലും നാട്ടിലും ഞാന്‍ ഒരു ഹാസ്യ കഥാപാത്രമായി.
ടിന്‍റുമോനെ സൃഷ്ടിച്ച കിഴങ്ങനെ എന്‍റെ കൈയിലെങ്ങാനും കിട്ടിയിരുന്നെങ്കില്‍ കൊന്ന് കൊല്ലം തോടിലെറിഞ്ഞേനെ.ഒരു പേരു കാരണം മനുഷ്യന്‍റെ ഊപ്പാടു വന്നു.ഭാഗ്യത്തിന് ഞാന്‍ ജോലി ചെയ്യുന്ന സ്ഥലത്ത് ടിന്‍റുമോന്‍ തരംഗം ഉണ്ടായിട്ടില്ല.അല്ലെങ്കില്‍ അവിടെയും സ്വസ്ഥത കിട്ടില്ലായിരുന്നു.
പേരു മാറ്റിയാലോ എന്നാലോചിച്ചതാ.അപ്പാള്‍ അമ്മച്ചിയുടെ ഒടുക്കത്തെ സെന്‍റി.ചത്ത് പരലോകം പൂണ്ട ഏതോ ഒര് വല്യപ്പാപ്പന്‍റെ ഓര്‍മ്മയ്ക്ക് ഇട്ടതാണത്രേ ഈ പേര്..ചേന..
അങ്ങനെ കാത്തിരുന്നു കിട്ടിയ ലീവ് കഴിഞ്ഞ് പെണ്ണും പെടക്കോഴിയുമില്ലാതെ വീണ്ടും മണലാരണ്യത്തിലെ ചൂടിലേക്ക് യാത്ര തിരിച്ചു.മഴ വീണ്ടും ഒരു സ്വപ്നമായി അവശേഷിച്ചു.
അങ്ങനെ മാസങ്ങള്‍ കടന്നു പോയി.
പ്രിയദര്‍ശന്‍ സിനിമകള്‍പോലെ ട്രാജഡി നിറഞ്ഞതായിരുന്നില്ല ക്ലൈമാക്സ്.എല്ലാത്തിനും അതിന്‍റേതായ സമയമുണ്ട് അല്ലെങ്കില്‍ ഏത് പട്ടിക്കും ഒരു ദിവസം വരും എന്ന് പറയുന്നത് ചുമ്മാതെയല്ല.അങ്ങനെ എന്‍റെ ദിവസവും വന്നണഞ്ഞു.ഒരു ദിവസം എന്‍റെ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് ഒരു മലേഷ്യന്‍ സുന്ദരി കയറി വന്നു.സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ ഓണര്‍ ആണെന്ന വിചാരം പോലുമില്ലാതെ ഞാന്‍ ആ സുന്ദരിയെ തന്നെ നോക്കി നിന്നു.
ആ പെണ്‍കൊടി എന്തൊക്കെയോ വാങ്ങി ബില്ല് പേ ചെയ്യാനായി എന്‍റെ മുന്നിലേക്കു വന്നു.പക്ഷെ അത്രെം സാധനങ്ങള്‍ക്കുള്ള കാശ് സുന്ദരിയുടെ പക്കല്‍ ഉണ്ടായിരുന്നില്ല.കാശില്ലാത്തോണ്ട് കുറച്ച് സാധനങ്ങള്‍ തിരിച്ചു നല്‍കാന്‍ തുടങ്ങി.പക്ഷെ..
"സാരമില്ല വെച്ചോളൂ..പണം പിന്നെ തന്നാല്‍ മതി.സ്നേഹമല്ലേ വലുത്"-എന്നും പറഞ്ഞ് മുഴുവന്‍ സാധനങ്ങളും ഞാന്‍ സുന്ദരിക്കു കൊടുത്തു.
എന്നെ നോക്കി ചിരിച്ചിട്ട് എന്‍റെ പേര് ചോദിച്ചു.
കര്‍ത്താവെ ഇവള്‍ ടിന്‍റുമോനെ പറ്റി കേട്ടിട്ടു കൂടി ഉണ്ടാകല്ലെ എന്നു മനസ്സില്‍ കരുതി ഞാന്‍ പേരു പറഞ്ഞു.
"മോന്‍..ടിന്‍റുമോന്‍..!"
"ടിന്‍റു..!wow നൈസ് name"
അങ്ങനെ തുടങ്ങിയതാ ഇഷ്ടാ അവളോടുള്ള പരിചയം.ആരെങ്കിലും അറിഞ്ഞോ ഞാന്‍ പിന്നെയും അവളെ കാണുമെന്നും ആ മലേഷ്യകാരിയെ കെട്ടുമെന്നും.ഭാഗ്യത്തിന് മലേഷ്യയിലൊന്നും ടിന്‍റുമോന്‍ ഫലിതങ്ങള്‍ പിറവിയെടുത്തട്ടില്ല.എന്തായാലും ഞാനും എന്‍റെ മലേഷ്യന്‍ ചന്ദ്രികയും സുഖമായി സന്തോഷമായി ജീവിക്കുന്നു
by the way പറയാന്‍ മറന്നു.ഇന്ന് ഞങ്ങളുടെ മോളുടെ ഒന്നാം പിറന്നാളാണ്.മോളുടെ പേര് എന്താണെന്ന് കേള്‍ക്കണ്ടേ..?
"ഡുണ്ടുമോള്‍..!"
പുള്ളിക്കാരത്തിക്ക് ഒരേയൊരു വാശി ഈ പേരുതന്നെ മതിയെന്ന്.
ചിരിക്കണ്ട.എന്‍റെ മോളെ ഞാന്‍ കേരളത്തിലോട്ട് വിടണില്ല.അവളും കണ്ട് പിടിച്ചോളും ഒരു മലേഷ്യക്കാരനെയോ..ചൈനക്കാരനെയോ..
ഡിങ്ക ഡിങ്ക..ടിന്‍റുമോനോടാ കളി..!

Subscribe to:
Posts (Atom)