പഴയ
കെമിസ്ട്രി പുസ്തകം,
പേജ് നമ്പര്‍ നൂറ്റിയേഴ്,
ആവര്‍ത്തന പട്ടികയോടൊട്ടി
മരവിച്ചു കിടപ്പുണ്ടായിരുന്നു
അവള്‍ തന്ന പ്രണയലേഖനം.
ചോക്കുപൊടി-
മേത്തു പറ്റിച്ചതെന്തിനാണെന്ന്
ചോദിച്ചിരുന്നതില്‍,
നീല വരയന്‍ ഷര്‍ട്ടെനിക്കിണങ്ങുന്നില്ലെ-
ന്നൊരു പരാതിയുമുണ്ടതില്‍.
കൊഞ്ചലുണ്ടതില്‍ - കവിതയുണ്ടതില്‍
പാതിരാകനവുകണ്ടൊരു പെണ്ണിന്റെ
ഹൃദയമുണ്ടതില്‍.
കണ്‍മഷിയെഴുതിയ
കണ്ണിന്റെ - കുറുമ്പിന്റെ
തിളക്കമുണ്ടോരോ വരിയിലും
അവസാന മഴയും
ഒരുമിച്ചലിയാനാശിച്ച
പ്രണയമുണ്ടോരോ വാക്കിലും
ഇന്ന്
പഴയ സാധനങ്ങളൊക്കെയും കത്തിച്ച്
സ്ഥലമുണ്ടാക്കുകയാണെന്റെ ഭാര്യ
പഴയ കെമിസ്ട്രി പുസ്തകം
കൈയില്‍ പിടിച്ചു ഞാന്‍
തീയില്‍ ചവിട്ടി നിന്നിട്ടും -
കാല്‍ പിന്‍വലിച്ചില്ല.

12 comments:
ishttai <3 <#
hmm...aadhunikam aanalle.... kollam :)
good 1.....
കവിതയെ വിശകലനം ചെയ്യാനൊന്നും എനിക്കറിഞ്ഞൂടാ... എന്താ പറയാ...വായിച്ചപ്പോള്‍ നല്ല സുഖം തോന്നി.. അല്ലണ്ടിപ്പോ വല്യേ കാര്യം ഒന്നും പറയാന്‍ ഇല്ല :)
kollattoo :-)
Kollam Nannayi Mattettaaa
കെമിസ്ട്രി പുസ്തകം എന്ന് കേള്‍ക്കുമ്പോഴേ കത്തിച്ചു കളയാനാ തോന്നുന്നേ.. ഇനിയിപ്പോ അതിനകത്ത് പ്രണയം ഉണ്ടേല്‍ .... ആഹ ആ പുസ്തകം അങ്ങനെ എങ്ങിലും ഉപകരിക്കട്ടെ എന്ന് വെക്കും... :)
ആദ്യമായാണ് ഈ വഴിക്ക് .... എഴുത്ത് നന്നായി....
ആശംസകള്‍....
super :)
kollaamm... :) iniyum orupadu ezhuthanam, kadhayum kavithayum ellam..
kollaamm... :) iniyum orupadu ezhuthanam, kadhayum kavithayum ellam..
Post a Comment