അമ്മ ആകെ ഒരു മെഴുകുതിരിയെ കത്തിക്കുകയുള്ളൂ.അതങ്ങനെ വീടു മുഴുവന്‍ പ്രകാശം ചൊരിഞ്ഞ് നില്ക്കും.അതേ സമയം വീടിനു പുറത്ത് മഴ ആടി തകര്‍ക്കുന്നുണ്ടാകും.പുറത്തവന്‍ ഉണ്ടാക്കുന്ന കോലാഹലങ്ങള്‍ ഇങ്ങ് വീടിനകത്തിരുന്നും വ്യക്തമായി കേള്‍ക്കാം.
കറണ്ട് പോകുന്നയുടനെ അടുക്കളയിലെ ഏതോ കോണില്‍ മെഴുകുതിരിക്ക് ജീവന്വെയ്ക്കുകയായി.അമ്മ അതിനു വേണ്ടി കരുതി നില്‍ക്കുകയായിരുന്നു എന്ന് തോന്നുന്നു.എത്ര ഇരുട്ടത്തും മെഴുകുതിരിയും തീപ്പെട്ടിയും വെച്ചിരുന്ന ഇടം അമ്മ കൃത്യമായി കണ്ടുപിടിച്ചു.
അതുവരെ എന്തൊക്കെയോ ധ്യാനത്തില്‍ മുഴുകി വെറുതെയിരുന്ന ഞാനാണ്, കറണ്ട് മറഞ്ഞയുടന്‍ പെട്ടെന്ന് പുസ്തകമെടുത്ത് അടുത്തേക്ക് വെച്ച് സൗഹൃദം കാട്ടി.അങ്ങനെ അമ്മയും വെളിച്ചവും പതുക്കെ അടുത്തേക്ക് വരുന്ന നേരം, എന്റെ ജോലികള്‍ക്ക് വിഘ്നം വരുത്തി പോയ കറണ്ടിനെ നൂറ് നാവുകൊണ്ട് കുറ്റം പറഞ്ഞ് പേജുകള്‍ ഓരോന്നായി മറിച്ച് ഞാന്‍ പഠിക്കാന്‍ തിടുക്കം കൂട്ടി.
കൃത്യസമയത്ത് പുസ്തക സഞ്ചിയുമായി അവളും അടുത്തു വന്നു.അത്രയും നേരം എവിടുന്നോ കിട്ടിയ മൈലാഞ്ചിയും അരച്ച് കൈയില്‍ തേച്ച് അതിന്റെ ചന്തവും നോക്കിയിരുന്നവളാണ്.സൂക്ഷം, കറണ്ട് പോയപ്പോള്‍ അവള്‍ക്കും പഠിക്കാന്‍ മുട്ടി.
അങ്ങനെ ആകെയുള്ള മെഴുകുതിരി വെളിച്ചത്തിനരികില്‍ ഞാനും അനുജത്തിയും പഠിക്കാന്‍ മത്സരമായി.ആദ്യമൊന്നും അത്ര കാര്യമാക്കാതെയിരുന്ന അമ്മ, ഞങ്ങളുടെ പോരിനു വീര്യം കൂടി വന്നപ്പോള്‍ ശക്തമായി ഇടപ്പെട്ടു.
"രണ്ടെണ്ണവും ഇപ്പോ എന്റെ കൈയീന്നു മേടിക്കും.അല്ലേല്ലും ഇത്രേം നേരം രണ്ടിനും പഠിക്കേണ്ടാരുന്നു.."
അടുത്തതായി എന്നെയൊന്ന് നോക്കിക്കൊണ്ട് -
"ടാ, നിന്നെക്കാള്‍ കൊച്ചല്ലേ അവള്.നിനക്കൊന്നു അടങ്ങിയിരുന്നൂടെ.."
അല്ലെങ്കിലും ആദ്യം ജനിച്ചു എന്ന് പറഞ്ഞിട്ട് ഒരു കാര്യേം ഇല്ല.ഇളയ സന്താനത്തോടാണ് അമ്മയ്ക്ക് താല്പര്യം. എന്തായാലും എന്നെക്കാള്‍ രണ്ട് വയസ്സിന് ഇളപ്പമുള്ള അനുജത്തിക്ക് ഞാന്‍ പഠിക്കാന്‍ വെളിച്ചം വിട്ടുകൊടുത്തു.
യുദ്ധം ജയിച്ച സന്തോഷത്തിലായിരുന്നു അവള്.എന്നിട്ടും അമ്മ കാണാതെ അവളെന്നെ നോക്കി പലതരം കോപ്രായങ്ങള്‍ കാട്ടി അടുത്ത പോരിന് പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു.
ക്ഷണം നിരസിച്ച് ഞാനവളോട് പിണക്കം നടിച്ചു.അടി കൂടാന്‍ ആളെ കിട്ടാതെ വന്നപ്പോള്‍ അവള്‍ക്ക് പിന്നെയും വാശിയേറി.പുസ്തകത്തിന്റെ മറവു പറ്റി അവളെന്നെ പിച്ചാനും മാന്താനും തുടങ്ങി.അമ്മ അതു കണ്ടാലും വഴക്ക് എനിക്കു തന്നെയാകും.ഞാന്‍ തിരിച്ചൊന്നും പറയാതെ വെളിച്ചത്തിന്റെ മറുകരിയിലേക്ക് എഴുന്നേറ്റു പോയിരുന്നു.
അവിടെയിരുന്നപ്പോള്‍ എന്റെ രണ്ടിരട്ടി വലിപ്പമുള്ള, എന്നേപ്പോലൊരാള്‍ ഭിത്തിയില്‍ ചേര്‍ന്നിരുന്ന് എന്നെ തന്നെ നോക്കി ചിരിച്ചു - എന്റെ നിഴല്‍.പിന്നീട് ശ്രദ്ധ നിഴല്‍ ചിത്രങ്ങള്‍ വരയ്ക്കുന്നതിലായി.മാനും ചിറകനക്കി നീന്തുന്ന മീനും ഭിത്തിയില്‍ കളിച്ചു തിമിര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ഇണക്കവുമായി അനുജത്തിയും അടുത്തു കൂടി.വലിയ ഒരു സാറിനെ പോലെ ആ വിദ്യകളൊക്കെ ഞാനവള്ക്ക്് പറഞ്ഞു കൊടുത്തു.
അങ്ങനെ പുതിയൊരു ലോകവും കഥകളും കഥാപാത്രങ്ങളും ഞങ്ങളുടെ മാന്ത്രിക കരങ്ങളാല്‍ ജീവന് വെച്ചു.
മെഴുകുതിരി അപ്പോഴേക്കും പകുതി മരിച്ചിരുന്നു.ദേഹമാകെ പൊള്ളലേറ്റ് പൊങ്ങിയതുപോലെ മെഴുക് കട്ട പിടിച്ച് നിന്നു. മെഴുക് അടര്‍ത്തിയെടുത്ത് ചെറിയ ഗോളങ്ങളുണ്ടാക്ക്ി ഞങ്ങള്‍ കളിച്ചു. കൂട്ടത്തില്‍ സാമാന്യം വലിപ്പമുള്ള ഗോളത്തിന് അനുജത്തി കണ്ണും മൂക്കും വരച്ചുകൊടുത്ത് രസിച്ചു.
അപ്പോഴാണ് എവിടുന്നോ പറന്നു വന്ന ഒരു ഈയാംപാറ്റ മെഴുകുതിരി നാളത്തിനു മുകളിലേക്ക് പതിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.അതിസാഹസികമായി ഞാനും അനുജത്തിയും ചേര്‍ന്ന് അതിനെ പുറത്തേക്കിട്ടു.പാവത്തിന്റെ ചിറക് തീ തിന്നിരുന്നു.ചെറിയ പുഴുപോലെ തീയില്‍ വെന്തിറങ്ങിയ ആ ശരീരം ഇരുട്ടിലേക്ക് നടന്നു പോയി.
അനുജത്തി സങ്കടപ്പെട്ടിരുന്നു.സന്തോഷിപ്പിക്കാന്‍ ഞാനപ്പോള്‍ ഒരു സാഹസത്തിന് മുതിര്‍ന്നു.മെഴുകുതിരി നാളത്തിനുള്ളിലൂടെ ചൂണ്ടു വിരല്‍ വേഗത്തില്‍ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കും തിരിച്ചും ഞാന്‍ പായിച്ചു.നാളത്തിന്റെ നെഞ്ചു കീറി എന്റെ കൈവിരല്‍ പോകുന്നതും നോക്കി അവള് അതിശയിച്ചു.
എന്റെ കൈ ലേശം പോലും പൊള്ളിയില്ലെങ്കിലും തീയില്‍ കളിച്ചതിന് അമ്മ എന്റെ മുതുക് ശരിക്കും പൊള്ളിച്ചു.
അങ്ങനെ അങ്ങനെ ഇന്നൊരിക്കല്‍, ഒരു പവര്‍കെട്ട് ദിവസം കൂട്ടുകാരുമൊത്ത് ഒരു ഹോട്ടലില്‍ ഇരുന്ന ഞാന്‍ ആ പഴയ മെഴുകുതിരി കുരുന്നുകളെ പറ്റി ഓര്‍ത്തു. വാട്സ് ആപ്പും ഫെയ്സ്ബുക്കും ജീവനില്ലാത്ത സന്ദേശങ്ങള്‍ കൈമാറി ആ ഇരുട്ടത്ത് അനേകം മൊബൈല്‍ ഫോണ്‍ കുരുന്നുകള്‍ അപ്പോള്‍ തലതല്ലി ചിരിച്ചു തകര്‍ത്തുകൊണ്ടിരുന്നു.

2 comments:
:):):)
:) <3
Post a Comment